ഒഡിഷയില്‍ പാസ്റ്ററെ ജീവനോടെ കത്തിക്കാന്‍ ശ്രമം നടത്തി
ഒഡിഷയില്‍ പാസ്റ്ററെ ജീവനോടെ കത്തിക്കാന്‍ ശ്രമം നടത്തി സുന്ദര്‍ഗഡ്: ഒഡിഷയില്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കു പോയ പാസ്റ്ററെയും കുടുംബത്തെയും ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആക്രമിക്കുകയും പാസ്റ്ററുടെ ദേഹത്തില്‍ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിക്കാനും ശ്രമം നടത്തി. ഒക്ടോബര്‍ 23-ന് ഒഡിഷയിലെ സുന്ദര്‍ഗഢിലാണ് സംഭവം നടന്നത്. ആശുപത്രിയിലേക്ക് കാറില്‍ പോവുകയായിരുന്ന പാസ്റ്റര്‍ ജോണ്‍ ലാക്കറയെയും ഭാര്യയെയും 3 മക്കളെയും വഴിയില്‍ ഒരു സംഘം ബി.ജെ.പി., ആര്‍ .എസ്.എസ്. സംഘം വാഹനം തടഞ്ഞു നിര്‍ത്തി വാഹനത്തിനു
സുന്ദര്‍ഗഡ്: ഒഡിഷയില്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കു പോയ പാസ്റ്ററെയും കുടുംബത്തെയും ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആക്രമിക്കുകയും പാസ്റ്ററുടെ ദേഹത്തില്‍ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിക്കാനും ശ്രമം നടത്തി. ഒക്ടോബര്‍ 23-ന് ഒഡിഷയിലെ സുന്ദര്‍ഗഢിലാണ് സംഭവം നടന്നത്.
ആശുപത്രിയിലേക്ക് കാറില്‍ പോവുകയായിരുന്ന പാസ്റ്റര്‍ ജോണ്‍ ലാക്കറയെയും ഭാര്യയെയും 3 മക്കളെയും വഴിയില്‍ ഒരു സംഘം ബി.ജെ.പി., ആര്‍ .എസ്.എസ്. സംഘം വാഹനം തടഞ്ഞു നിര്‍ത്തി വാഹനത്തിനു നേരെ കല്ലെറിയുകയും വാതില്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
തുടര്‍ന്നു പാസ്റ്ററെ പുറത്തേക്കു വലിച്ചിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. നൂറോളം വരുന്ന അക്രമികള്‍ ഒരു മോട്ടോര്‍ സൈക്കളില്‍ പാസ്റ്ററെ ബലമായി പിടിച്ചിരുത്തി ദുര്‍ഗ്ഗാ ദേവിയുടെ പ്രതിമയ്ക്കു മുമ്പില്‍ കൊണ്ടുപോയി നമസ്ക്കരിക്കുവാന്‍ ആവശ്യപ്പെട്ടു. ഇതിനു നിരസിച്ചപ്പോള്‍ വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. എന്നിട്ടും കലിയടങ്ങാതെ ഇവര്‍ പാസ്റ്ററുടെ ദേഹത്ത് കന്നാസില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചു.
ഈ സമയം ഭയന്നുപോയ പാസ്റ്റര്‍ ഹൃദയം നുറുങ്ങി ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ഈ സമയം പരിശുദ്ധാത്മാവ് ജോണ്‍ പാസ്റ്ററെ ആശ്വസിപ്പിക്കുകയും ഹൃദയത്തില്‍ ധൈര്യം പകര്‍ന്നു നല്‍കുകയും ചെയ്തു. വേദനകൊണ്ടു പുളഞ്ഞ പാസ്റ്ററെ അക്രമികള്‍ നിന്നെ ദേവതയ്ക്കു ബലി നല്‍കുമെന്നും ഭീഷണിപ്പെടുത്തി.
അത്ഭുതകരമെന്നു പറയട്ടെ ഈ സമയം ഒരു അന്ധകാരം അവരെ മൂടി. നിമിഷങ്ങള്‍ക്കകം പോലീസ് സംഭവ സ്ഥലത്തേക്കു എത്തിച്ചേരുകയും തന്നെ രക്ഷിച്ചുകൊണ്ടുപോവുകയും ചെയ്തതായി പാസ്റ്റര്‍ ജോണ്‍ പിന്നീട് ഒരു ക്രിസ്ത്യന്‍ മാധ്യമത്തോടു പറഞ്ഞു.
പാസ്റ്ററുടെ ഭാര്യയെയും മക്കളെയും ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ രക്ഷപെടുത്തി. എന്നാല്‍ അക്രമികളുടെ ആവശ്യപ്രകാരം മതവൈരത്തിനു ശ്രമിച്ചു എന്നാരോപിച്ച് പാസ്റ്റര്‍ക്കെതിരെ പോലീസ് കേസെടുക്കുകയാണുണ്ടായത്.
കോടതിയില്‍ ഹാജരാക്കിയ പാസ്റ്റര്‍ക്ക് ആദ്യം ജഡ്ജി ജാമ്യം നിഷേധിക്കുകയും 10 ദിവസത്തെ റിമാന്‍ഡിനു ഉത്തരവിടുകയും ചെയ്തു. എന്നാല്‍ സി.ബി.ഐ.യിലെ ഒരു ഉദ്യോഗസ്ഥന്റെ ശ്രമഫലമായി പാസ്റ്റര്‍ക്കെതിരായി വാട്ട്സാപ്പില്‍ വന്ന വ്യാജ മെസ്സേജാണെന്നു കണ്ടെത്തുകയും നവംബര്‍ 1-നു ജാമ്യം ലഭിക്കുകയുമുണ്ടായി.
നേരത്തെ ഹിന്ദു മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്ന വ്യക്തിയാണ് പാസ്റ്റര്‍ ജോണ്‍ . ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ശങ്കര്‍ കുമാര്‍ ലാക്കറ എന്നായിരുന്നു. 2011-ല്‍ ബൈബിള്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയശേഷം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. കൃപാവര ശുശ്രൂഷയും ചെയ്യുന്ന പാസ്റ്റര്‍ ജോണ്‍ വലിയ ഒരു പ്രാര്‍ത്ഥനാ കൂടിവരവും നടത്തി വന്നിരുന്നു.