ഒടുവിൽ ക്രിസ്ത്യന്‍ പ്രഭാഷകന് നീതി ; തെറ്റായി അറസ്റ്റ് ചെയ്‌തെന്ന പേരില്‍ നഷ്ടപരിഹാരം നൽകാനും വിധി

പോലീസ് അറസ്റ്റ് ചെയ്ത് കൈവിലങ്ങു വെയ്ക്കുകയും, ബൈബിള്‍ പിടിച്ചെടുക്കുകയും ചെയ്ത ക്രിസ്തീയ പ്രഭാഷകന് ഒടുവില്‍ നീതി. തെറ്റായ അറസ്റ്റിന് 2500 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചത്. ഇസ്ലാമിന് എതിരെ വിദ്വേഷം പരത്തിയെന്ന് ആരോപിച്ചായിരുന്നു 64കാരനായ ഒലുവോള്‍ ഇലെസാന്മിയെ പോലീസ് അറസ്റ്റ് ചെയ്തത്. നഷ്ടപരിഹാരം നല്‍കാനുള്ള മെട്രോപൊളിറ്റന്‍ പോലീസിന്റെ തീരുമാനം

Jul 29, 2019 - 20:32
 0
ഒടുവിൽ ക്രിസ്ത്യന്‍ പ്രഭാഷകന് നീതി ; തെറ്റായി അറസ്റ്റ് ചെയ്‌തെന്ന പേരില്‍ നഷ്ടപരിഹാരം നൽകാനും വിധി

പോലീസ് അറസ്റ്റ് ചെയ്ത് കൈവിലങ്ങു വെയ്ക്കുകയും, ബൈബിള്‍ പിടിച്ചെടുക്കുകയും ചെയ്ത ക്രിസ്തീയ പ്രഭാഷകന് ഒടുവില്‍ നീതി. തെറ്റായ അറസ്റ്റിന് 2500 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചത്. ഇസ്ലാമിന് എതിരെ വിദ്വേഷം പരത്തിയെന്ന് ആരോപിച്ചായിരുന്നു 64കാരനായ ഒലുവോള്‍ ഇലെസാന്മിയെ പോലീസ് അറസ്റ്റ് ചെയ്തത്. നഷ്ടപരിഹാരം നല്‍കാനുള്ള മെട്രോപൊളിറ്റന്‍ പോലീസിന്റെ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിജയമാണെന്ന് അദ്ദേഹം പ്രതികരിച്ചു.


ഫെബ്രുവരിയില്‍ നോര്‍ത്ത് ലണ്ടനിലെ സൗത്ത്‌ഗേറ്റ് ട്യൂബ് സ്‌റ്റേഷന് പുറത്ത് പ്രഭാഷണം നടത്തുകയായിരുന്നു മുന്‍ ഡെന്റിസ്റ്റായ ഒലുവോൾ. പ്രഭാഷകന്‍ പ്രഭാഷണമല്ല വിദ്വേഷ പ്രസംഗമാണ് നടത്തുന്നതെന്ന് ആരോപിച്ച്‌ ഒരു വഴിയാത്രക്കാരന്‍ പോലീസില്‍ വിവരം നല്‍കിയിരുന്നു. ഇസ്ലാം വഴിതെറ്റിക്കുമെന്ന് പറഞ്ഞതായി ഒലുവോള്‍ സമ്മതിക്കുന്നു. എന്നാല്‍ ക്രിസ്ത്യാനി എന്ന നിലയില്‍ അത് തന്റെ നിലപാടാണെന്നും മുസ്ലീങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.തെറ്റായ അറസ്റ്റിനും അപമാനത്തിനുമാണ് പ്രഭാഷകന് 2500 പൗണ്ട് നല്‍കാന്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് തീരുമാനിച്ചത്. ദൈവം എല്ലാവരെയും സ്‌നേഹിക്കും, മുസ്ലീങ്ങള്‍ ഉള്‍പ്പെടെ. പക്ഷെ എനിക്ക് ഇസ്ലാമിനെ ശരിവെയ്ക്കാന്‍ കഴിയില്ലെന്ന് പറയാനുള്ള അവകാശവുമുണ്ട്. ഇതൊരു ക്രിസ്ത്യന്‍ രാജ്യമാണ് , ഒലുവോള്‍ അഭിപ്രായപ്പെട്ടു