സുവിശേഷം പ്രസംഗിച്ചതിന് നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു
സുവിശേഷം പ്രസംഗിച്ചതിന് നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു കാഠ്മാണ്ഡു: നേപ്പാളില്‍ സുവിശേഷം പ്രസംഗിച്ച 4 പേരെ പോലീസ് അറസ്റ്റു ചെയ്തു. ആഗസ്റ്റ് 15-ന് സല്യാനില്‍
നേപ്പാളില്‍ സുവിശേഷം പ്രസംഗിച്ച 4 പേരെ പോലീസ് അറസ്റ്റു ചെയ്തു.
ആഗസ്റ്റ് 15-ന് സല്യാനില്‍ യേശുക്രിസ്തുവിനെക്കുറിച്ച് തുള്‍ ബഹദൂര്‍ , രൂപ സോനം, ചന്ദ്രകാളി റാവത്ത്, ബീം കുമാരി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരുടെ ബാഗുകള്‍ , ബൈബിളുകള്‍ , പുസ്തകങ്ങള്‍ എന്നിവ പിടിച്ചെടുത്തു. 4 പേരും രാജ്യത്തെ മതപരിവര്‍ത്തന നിരോധന നിയമത്തെ ലംഘിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്.
പോലീസ് 4 പേരെയും പിറ്റേദിവസം സല്യാന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി. റിമാന്റില്‍ കഴിയുന്ന 4 പേര്‍ക്കുമെതിരെ അന്വേഷണം തുടരുകയാണ്. 73-കാരനായ തെക്കന്‍ കൊറിയന്‍ മിഷണറി ചോ യുസാങ് സമാന കേസില്‍ അറസ്റ്റു ചെയ്ത് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് 4 പേര്‍ക്കെതിരെയുള്ള നടപടി.
ഈ വര്‍ഷം തന്നെ നിരവധി പേരെ സുവിശേഷ പ്രവര്‍ത്തനത്തിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നേപ്പാള്‍കാരും വിദേശികളുമായ മിഷണറിമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്