ഏ.ജി മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി

Oct 20, 2026 - 13:50
Oct 20, 2026 - 13:53
 0
ഏ.ജി മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പറന്തൽ എ.ജി. കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന 40 ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി. ഒക്ടോബർ 19 മുതൽ നവംബർ 27 വരെ നടക്കുന്ന പ്രാർത്ഥനയുടെ ഉദ്ഘാടനം റവ. ഡോ. ഐസക് വി. മാത്യു നിർവഹിച്ചു.

ഡിസ്ട്രിക്ട് സെക്രട്ടറി റവ. ജോസ് റ്റി. ജോർജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. ഡോ.ടി. ജെ. സാമുവൽ മുഖ്യസന്ദേശം നൽകി.

"ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്തായി 16:18) എന്ന വചനത്തെ ആസ്പദമാക്കിയാണ് അദ്ദേഹം സന്ദേശം നൽകിയത്. ക്രിസ്തു സ്ഥാപിച്ച സഭയുടെ ദൗത്യവും ആത്മീയ അടിത്തറയും ദൈവിക ലക്ഷ്യവും സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

പാസ്റ്റർ സാബു ചാരുമ്മൂടിന്റെ നേതൃത്വത്തിൽ ആത്മീയ ആരാധന നടന്നു. വിവിധ സെക്ഷനുകളിൽ നിന്നുള്ള പ്രസ്ബിറ്റേഴ്‌സ്, ശുശ്രൂഷകരും വിശ്വാസികളും പ്രാർത്ഥനയിൽ പങ്കുചേർന്നു.

സഭയുടെ ആത്മീയ ഉണർവിനും സമൂഹത്തിന്റെ വളർച്ചയ്ക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾക്ക് പ്രാധാന്യം നൽകുന്ന 40 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 27 വരെ പറന്തൽ എ.ജി. കൺവൻഷൻ സെന്ററിൽ തുടരും.

എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയുമാണ് പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഈ പ്രാർത്ഥനാ കാലയളവിൽ എല്ലാ ദൈവദാസന്മാരും സഭകളും വിശ്വാസികളും സജീവമായി പങ്കുചേർന്ന് പ്രാർത്ഥനയിൽ ഐക്യപ്പെടണമെന്ന് ഡിസ്ട്രിക്ട് കൗൺസിൽ അഭ്യർത്ഥിച്ചു.

വിവരങ്ങൾക്കും താമസസൗകര്യം ക്രമീകരിക്കുന്നതിനും: പാസ്റ്റർ ബ്ലെസ്സൻ ജോൺ(പ്രസ്ബിറ്റർ, അടൂർ സെക്ഷൻ) ഫോൺ: 99619 59222

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0