അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ സമാപിച്ചു
Assemblies of God Convention
ദൈവജനം ദൈവവചനാടിസ്ഥാനത്തിൽ ജീവിക്കണമെന്നും പാപജീവിതത്തിൽ നിന്നും അകന്നിരിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പറഞ്ഞു. സ്വർഗരാജ്യത്തിൽ എത്തുന്നതിൽ ജാഗ്രത പുലർത്തണമെന്നും ജീവിതം വിശുദ്ധിയോടെ നയിച്ചെങ്കിലെ സ്വർഗരാജ്യത്തിൽ എത്തുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അടൂർ പറന്തൽ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷനിൽ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ധ്യാന സന്ദേശം നല്കി. ട്രഷറാർ പാസ്റ്റർ പി.കെ.ജോസ്, കമ്മിറ്റി മെമ്പർ പാസ്റ്റർ പി.ബേബി എന്നിവർ സന്ദേശം നല്കി. ആൻ്റോ ആൻ്റണി എം.പി അനുമോദന സന്ദേശം നല്കി.
സൗത്തിന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. മാത്യു, ഡോ.ടി.കെ.കോശി വൈദ്യൻ, പാസ്റ്റർമാരായ പി.കെ.യേശുദാസ്, ജെ.സജി, ബാബു വർഗീസ്, ഷിബു ഫിലിപ്പ്, പ്രഭാ ടി. തങ്കച്ചൻ, ജയിംസ് ജോർജ്, ബാബു ഡേവിഡ്, ബന്നി ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു. എ.ജി. വെബ്സൈറ്റ് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ രാജൻ ഫിലിപ്പ് സമാപനസന്ദേശം നല്കി. പാസ്റ്റർമാരായ വി.സി.ജോർജ്കുട്ടി, എ.ബോവസ്, ടി.ടി.ജേക്കബ്, പി.എസ്.എബ്രഹാം എന്നിവർ പ്രാർത്ഥന ശുശ്രുഷ നയിച്ചു. എ.ജി.ക്വയർ ഗാനങ്ങൾ ആലപിച്ചു.
ചൊവ്വാഴ്ച ആരംഭിച്ച കൺവൻഷനിൽ ശുശ്രുഷക സമ്മേളനം, പ്രത്യേക യോഗം, മിഷൻസ്, ചാരിറ്റി, ഇവാഞ്ചലിസം, സി എം.എഫ്, യോഗങ്ങൾ, വിദ്യാർത്ഥി - യുവജന സമ്മേളനങ്ങളും നടന്നു. പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ ഷാജി യോഹന്നാൻ, ജോർജ് പി ചാക്കോ, ബാബു ചെറിയാൻ, ഡോ.എ.കെ.ജോർജ്, ഡോ.ഐസക് വി.മാത്യു, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ശുശ്രുഷക സമ്മേളനത്തിൽ പാസ്റ്റർമാരായ നിറ്റ്സൺ കെ.വർഗീസ്, രാജൻ ജോർജ്, ടി.എ.വർഗീസ്, ഡോ.ടി.എസ്.സാമുവേൽകുട്ടി, ഡോ.സന്തോഷ് ജോൺ, ഡോ.ഐസക് ചെറിയാൻ എന്നിവർ ക്ലാസുകൾ നയിച്ചു.
പ്രത്യേക സമ്മേളനത്തിൽ അഡ്വ.പ്രകാശ് പി.തോമസ്, പാസ്റ്റർ ജയ്സ് പാണ്ടനാട് എന്നിവർ സന്ദേശം നല്കി. വിദ്യാർത്ഥി യുവജനസമ്മേളനങ്ങളിൽ പാസ്റ്റർമാരായ ജോർജ് പി. ചാക്കോ, ജിനു മാത്യു എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളും യുവജനങ്ങളും പ്രത്യേക പ്രോഗ്രാമുകൾ നടത്തി. സുനിൽ പി.വർഗീസ്, പാസ്റ്റർ ജോസ് ടി ജോർജ് എന്നിവർ വിദ്യാർത്ഥി -യുവജന സമ്മേളനത്തിനു നേതൃത്വം നല്കി.
തിരുവനന്തപുരം തൃശൂർ വരെയുള്ള ജില്ലകളിലെ ആയിരത്തിലധികം സഭകളിൽ നിന്നുമായി പതിനായിരക്കണക്കിനു വിശ്വാസികൾ വിവിധയോഗങ്ങളിൽ സംബന്ധിച്ചു. ആയിരങ്ങൾ പങ്കെടുത്ത തിരുവത്താഴ ശുശ്രുഷയോടെ കൺവൻഷൻ സമാപിച്ചു.