ക്രൈസ്റ്റ് അംബാസ്സിഡർസ് യുവജന ക്യാമ്പിന് അനുഗ്രഹീത സമാപ്തി

Sep 2, 2023 - 18:22
 0
ക്രൈസ്റ്റ് അംബാസ്സിഡർസ് യുവജന ക്യാമ്പിന് അനുഗ്രഹീത സമാപ്തി

അസ്സെംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സിഡയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ ക്യാമ്പിന് അനുഗ്രഹീത സമാപ്തി . ഓഗസ്റ്റ് 29 വൈകിട്ട് 6 മണിക്ക് ആരംഭിച്ച ക്യാമ്പ് അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ . ടി ജെ സാമുവേൽ ഉത്‌ഘാടനം ചെയ്തു. ഈ വർഷത്തെ ക്യാമ്പിൽ 1000 അധികം കുട്ടികൾ പങ്കെടുത്തു .

ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ദൈവ ദാസന്മാർ ക്ലാസുകൾ നയിച്ചു . സുജിത് എം സുനിൽ , ജോബിൻ എലീഷാ , ജെറമി ഐസക്ക് , റോബിൻ ലാലിച്ചൻ , ഡോ .ഫ്രെഡി ജോസഫ് , ബിനീഷ , പാസ്റ്റർ സാബു ചാരുമൂട് എന്നിവർ വിവിധ സെക്ഷൻനുകളിലായി ആത്മീയ ആരാധനക്ക് നേതൃത്വം നൽകി . അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ .ഡോ ഐസക്ക് വി മാത്യു , ഉത്തര മേഖല ഡയറക്ടർ റവ .ബാബു വര്ഗീസ് , മധ്യമേഖലാ ഡയറക്ടർ റവ .ജെ സജി , ദക്ഷിണ മേഖല ഡയറക്ടർ റവ . പി കെ യേശുദാസ് , ഡോ . സന്തോഷ് ജോൺ , പാസ്റ്റർ നിറ്റ്സൺ കെ വര്ഗീസ് എന്നിവർ ദൈവ വചനത്തിൽ നിന്നും ശ്രിശ്രുഷിച്ചു .

പാസ്റ്റർ ബോവസ് മാത്യു ഈ ക്യാമ്പിൽ മുഖ്യ പ്രഭാഷകനായിരുന്നു . 1 ശാമുവേൽ 7.3 അടിസ്ഥാനമാക്കി ക്രിസ്തുവിലേക്കു തിരിയുവാൻ ജനത്തെ പ്രബോധിപ്പിച്ചു . നാം എങ്ങനെ ആയിരിക്കണം എന്നും , മറ്റുള്ളവരുടെ മുൻപിൽ മാതൃക ആയിരിക്കണം എന്ന് ജനത്തെ ഓർമിപ്പിച്ചു . നിരവധി പേർ കർത്താവിന്റെ വേലക്കായി തങ്ങളുടെ ജീവിതത്തെ സമർപ്പിച്ചു . 150 അധികം കുട്ടികൾ അഭിഷേകം പ്രാപിക്കുവാൻ ഈ ക്യാമ്പ് കാരണമായി .

അവസാനമായി അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ . തോമസ് ഫിലിപ്പ് സമാപന സന്ദേശത്തെ കൈമാറി . നാം ക്രിസ്തുവിലേക്കു തിരിയേണം എന്നും മറ്റുള്ളവരെ ക്രിസ്തുവിലേക്കു തിരിക്കുവാനും സന്ദേശം നൽകി . ഒരു പുതിയ സൃഷ്ടിയായി വേണം നാം സമൂഹത്തിലേക്ക് ഇറങ്ങുവാൻ എന്നും , എല്ലായിടത്തും നാം മുഖാന്തരം ക്രിസ്തു ഉയർത്തപ്പെടേണം എന്നും പാസ്റ്റർ തോമസ് ഫിലിപ്പ് തന്റെ സമാപന സന്ദേശത്തിൽ പറഞ്ഞു .