ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെയും കാസർഗോഡ് സെന്ററിന്റെയും നേതൃത്വത്തിൽ സുവിശേഷയാത്ര

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെയും ഐപിസി കാസർഗോഡ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സുവിശേഷയാത്ര നടന്നു. കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ പ്രതികൂലമായിട്ടും പത്തോളം ജംഗ്ഷനുകളിൽ പരസ്യ യോഗം നടന്നു. ഐപിസി കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു ഉദ്ഘാടനം ചെയ്തു.
വിവിധ ഇടങ്ങളിൽ ഇവാഞ്ചലിസം ബോർഡ് വൈസ് ചെയർമാൻ പാസ്റ്റർ എം എ തോമസ്,പാസ്റ്റർ മാത്യു ജോർജ്, പാസ്റ്റർ റോയി കറ്റാനം, പാസ്റ്റർ സിജോ ചെർക്കള, പാസ്റ്റർ ജയ്മോൻ ലൂക്കോസ് എന്നിവർ വചനത്തിൽ നിന്ന് സംസാരിച്ചു.
സുവിശേഷകൻ രാജിസാമൂവൽ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. കാസർഗോഡ് സെന്ററിലെ ശുശ്രൂഷകർ ഭാഗവക്കായി. വിവിധ ഇടങ്ങളിലായി 5000 ത്തോളം ട്രാക്കുകൾ നൽകി. ശുശ്രൂഷകൾക്ക് ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സജി കാനം, സെക്രട്ടറി ഗ്ലാഡ്സ്ൻ ജേക്കബ്, ട്രഷറർ. ബോബി തോമസ്, കോഡിനേറ്റർ സുവി. രതീഷ് ഏലപ്പാറ എന്നിവർ നേതൃത്വം നൽകി.