ഐ.പി.സി മല്ലപ്പള്ളി സെന്റർ 66 മത് വാർഷിക കൺവൻഷൻ
ഐ. പി. സി മല്ലപ്പള്ളി സെന്റർ 66മത് വാർഷിക കൺവെൻഷൻ 2024 ജനുവരി 3-7 വരെ സീയോൻ പുരം ഗ്രൗണ്ടിൽ നടത്തപ്പെടും .സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി ചാക്കോ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഡോക്ടർ ബേബി വർഗീസ് ( ഐപിസി ജനറൽ സെക്രട്ടറി), പാസ്റ്റർ സണ്ണി കുര്യൻ, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ( ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), പാസ്റ്റർ ഷാജി ഡാനിയേൽ,പാസ്റ്റർ റെജി മാത്യു , പാസ്റ്റർ ജോയി പാറക്കൽ എന്നിവർ പ്രസംഗിക്കും. ലിവിങ് മ്യൂസിക് റാന്നി സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. 4 വ്യാഴം 10 നു ശുശ്രൂഷക സമ്മേളനം, 5 വെള്ളി 10 നു സോദരി സമ്മേളനം, സോദരി സമ്മേളനത്തിൽ സിസ്റ്റർ ഷീലാദാസ് ദൈവചനം സംസാരിക്കും. ശനിയാഴ്ച 10 നു സെന്റർ മാസയോഗവും 2 നു സൺഡേ സ്കൂൾ -പി. വൈ. പി. എ സംയുക്ത വാർഷികവും. 7 ഞായർ 9 നു സഭായോഗവും, തിരുവത്താഴശുശ്രുഷയും തുടർന്ന് പൊതുസമ്മേളനവും നടത്തപ്പെടും