ഐപിസി നിലമ്പൂർ സൗത്ത് സെൻറർ വാർഷിക കൺവൻഷനു തുടക്കമായി
IPC Nilambur South Centre Annual Convention

ഐപിസി നിലമ്പൂർ സൗത്ത് സെൻറർ വാർഷിക കൺവൻഷൻ പാലുണ്ട ന്യൂ ഹൊപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ തുടങ്ങി. പാസ്റ്റർമാരായ മോൻസി കുട്ടി, തോമസ് വർഗീസ്, തോമസ് കുട്ടി എന്നിവർ പ്രാർത്ഥിച്ചു. സെന്റ്ർ സെക്രട്ടറി പാസ്റ്റർ കെ.വി.ജേക്കബ് സങ്കീർത്തനം വായിച്ചു. ഐപിസി നിലമ്പൂർ സൗത്ത് സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഷിബു മാത്യു പ്രസംഗിച്ചു. ഞായറാഴ്ച സമാപിക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരയ സണ്ണി കുര്യൻ വാളകം, തോമസ് ഫിലിപ്പ് , അനിഷ് തോമസ്, ബേബി കടമ്പനാട് എന്നിവർ പ്രസംഗിക്കും. സെന്റ്ർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നു.