ഐപിസി പാലക്കാട് നോർത്ത് സെൻ്റർ കൺവൻഷൻ ഫെബ്രുവരി 6 മുതൽ
IPC Palakkad North Centre Convention
ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 33 - മത് വാർഷിക കൺവൻഷൻ 2025 ഫെബ്രുവരി 6 മുതൽ 9 വരെ (വ്യാഴം - ഞായർ) തുപ്പനാട് (കല്ലടിക്കോട്, പാലക്കാട്) കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം.വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പാ. കെ. ജെ. തോമസ് (കുമിളി), പാ. മാത്യു കെ. വർഗ്ഗീസ് (പോലീസ് മത്തായി), പാ. രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി), പാ. അനീഷ് ഏലപ്പാറ, പാ. സതീഷ് കുമാർ (മീനാക്ഷിപുരം) സിസ്റ്റർ ആൻസി പൗലോസ് എന്നിവർ വിവിധ ദിവസങ്ങളിലായി ശുശ്രൂഷിക്കും. പൊതുയോഗങ്ങൾ, ഉപവാസ പ്രാർത്ഥന, മിഷൻ ചലഞ്ച്, വിമൻസ് ഫെല്ലോഷിപ്പ് വാർഷിക യോഗം, പി.വൈ.പി.എ. & സൺഡേ സ്കൂൾ സംയുക്ത വാർഷിക യോഗം എന്നിവ ഉണ്ടായിരിക്കും. 9 ന് നടക്കുന്ന സംയുക്ത ആരാധനയോടെ ഈ കൺവെൻഷൻ സമാപിക്കും. സെൻ്റർ ക്വയർ അരോമ സിങ്ങേഴ്സ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.
സെൻ്ററിന് വേണ്ടി
പബ്ലിസിറ്റി കൺവീനർ
ഇവാ. തോമസ് ജോർജ്, വണ്ടിത്താവളം.
What's Your Reaction?






