ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഓഗസ്റ്റ് 26 ന്.
IPC Palakkad North Centre PYPA Inauguration and one day meeting
ഐപിസിIIPC) പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ(PYPA) ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഓഗസ്റ്റ് 26 ന് ചുങ്കം ഐപിസി എബനേസർ സഭയിൽ വെച്ച് നടത്തപ്പെടും
ജൂലൈ 13 ന് നടന്ന ഡിസ്ട്രിക്റ്റ് ജനറൽ ബോഡിയിൽ 2024-'25 വർഷത്തെ പുതിയ പിവൈപിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാ. മാത്യൂസ് ചാക്കോ (പ്രസിഡൻ്റ്), പാ. ബിജോ ചാക്കോ (സെക്രട്ടറി), പാ. എബ്രഹാം ജേക്കബ് (ട്രഷറർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം.
ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ചുങ്കം ഐപിസി എബനേസർ സഭയിൽ വെച്ച് ഓഗസ്റ്റ് 26 (ചൊവ്വ) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 മണി വരെ നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പാ. സുഭാഷ് കുമരകം മുഖ്യസന്ദേശം നൽകും.