ഐപിസി വയനാട് സെന്റർ കൺവൻഷൻ ഫെബ്രു. 9 മുതൽ

IPC Wayanad Centre Convention from 9th February 2023

Jan 30, 2023 - 20:39
 0

 ഐപിസി വയനാട് സെന്റർ 37-ാമത് വാർഷിക കൺവെൻഷൻ ഫെബ്രു. 9 മുതൽ 12 വരെ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് തോമസ് ഉത്‌ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 5.30 മുതൽ ആരംഭിക്കുന്ന സമ്മേളനത്തിൽ  പാസ്റ്റർ രാജു ആനിക്കാട്, ഡോ. ബി. വർഗീസ് എന്നിവർ പ്രസംഗിക്കും.ബ്ലെസ്സ് സിംഗേഴ്സ് കോഴിക്കോട് ഗാനശുശ്രൂഷ നിർവഹിക്കും.

12 ന് പൊതുസഭായോഗത്തോടെ സമാപിക്കും. ശുശ്രൂഷക സമ്മേളനം, വനിതാ സമ്മേളനം, പി.വൈ.പി.എ - സണ്ടേസ്കൂൾ സംയുക്ത സമ്മേളനം എന്നിവയും നടക്കും. സെക്രെട്ടറി പാസ്റ്റർ ജോർജ് തോമസ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ സാബു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള കൺവൻഷൻ കമ്മിറ്റി നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0