വിവാഹ സഹായം: നാല്പത്തിയഞ്ച് കുടുംബങ്ങളുടെ കണ്ണീരൊപ്പി ഐ.പി.സി നോർത്തമേരിക്കൻ കോൺഫറൻസ്

അമിത ചെലവുകൾ ഒഴിവാക്കി ‘കോസ്റ്റ് കോൺഷ്യസ് മെത്തേഡിലൂടെ ‘ മിച്ചം വെച്ച നാണയത്തുട്ടുകൾ 45 പെൺകുട്ടികളുടെ വിവാഹത്തിനു സഹായമായി നല്കി സഭാതലത്തിൽ

Jun 8, 2018 - 23:53
 0
വിവാഹ സഹായം: നാല്പത്തിയഞ്ച് കുടുംബങ്ങളുടെ കണ്ണീരൊപ്പി ഐ.പി.സി നോർത്തമേരിക്കൻ കോൺഫറൻസ്

അമിത ചെലവുകൾ ഒഴിവാക്കി ‘കോസ്റ്റ് കോൺഷ്യസ് മെത്തേഡിലൂടെ ‘ മിച്ചം വെച്ച നാണയത്തുട്ടുകൾ 45 പെൺകുട്ടികളുടെ വിവാഹത്തിനു സഹായമായി നല്കി സഭാതലത്തിൽ ചരിത്രമായി മാറിയ ഐ.പി.സി നോർത്തമേരിക്കൻ കോൺഫറൻസിന്റെ ജീവകാരുണ്യ പ്രവർത്തനം ശ്രദ്ധേയമായി.
പാസ്റ്റർ ജോസഫ് വില്യംസ്, വർഗീസ് ഫിലിപ്പ്, ബാബു കൊടുന്തറ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടന്ന കോൺഫിസിന്റെ പ്രവർത്തനമാണ് ശ്ലാഘ നീയമായത്.

പെൺ മക്കളെ സാമ്പത്തിക പരാധീനത മൂലം വിവാഹം കഴിച്ചയയ്ക്കാനാവാതെ നെഞ്ചുരുകിയും ദു:ഖം പേറിയും മനമുരുകി പ്രർത്ഥിച്ച നാല്പത്തിയഞ്ച് കുടുംബങ്ങളുടെ സ്വപ്നമാണ് ഐ.പി.സി എൻ.ആർ കോൺഫറൻസ് ഭാരവാഹികളും ഇതിനു സഹായിച്ച വിശ്വാസികളും പൂവണിയിച്ചത്.

മെയ് 19ന് തിരുവല്ല ഫെയ്ത്ത് ഗോസ്പൽ സെന്ററിൽ നടന്ന പ്രൗഢമായ സദസിൽ നാല്പത്തിയഞ്ച്
കുടുംബങ്ങളും ഐ.പി.സി.എൻ.ആർ കോൺഫറൻസിന്റെ ഭാഗമായി ഓരോ കുടുംബത്തിനും നല്കിയ വിവാഹ സഹായമായ 1,25000 രൂപ ഏറ്റുവാങ്ങി.

ഐ.പി.സി ജനറൽ പ്രസ്ബിറ്ററും 15-മത് ഐ.പി.സി നോർത്തമേരിക്കൻ ഫാമിലി കോൺഫറൻസ് നാഷണൽ കൺവീനറുമായ റവ. ജോസഫ് വില്യംസ് അദ്ധ്യക്ഷനായിരുന്നു.
ഐ.പി.സി.ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി.ജോൺ വിവാഹ സഹായ പദ്ധതി വിതരണോദ്ഘാടനം നിർവഹിച്ചു. ഐ.പി.സി. കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ രാജു പൂവക്കാല എന്നിവർ മുഖ്യാതിഥികളായിരുന്നു. ഐ.പി.സി. നോർത്തമേരിക്കൻ 15 മത് ഫാമിലി കോൺഫറൻസ് നാഷണൽ സെക്രട്ടറി വർഗീസ് ഫിലിപ്പ്, നാഷണൽ ട്രഷറാർ ബാബു കൊടുന്തറ എന്നിവർ പദ്ധതി വിശദീകരണം നടത്തി.ഐ.സി.എ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഡോ. വിൽസൺ വർക്കി മുഖ്യ വചന ശുശ്രൂഷ നടത്തി.
മാധ്യമ പ്രവർത്തകരായ ടി.എം.മാത്യു, ഫിന്നി പി.മാത്യു, സജി മത്തായി കാതേട്ട്, പാസ്റ്റർ സുദർശന പിള്ള,സ്റ്റർലാ ലൂക്ക്, പി.വൈ.പി.എ ഈസ്സ്റ്റേൺ റീജിയൻ പ്രസിഡണ്ട്
ഡോ.റോജൻ സാം, പി.വൈ.പി.എ സംസ്ഥാന പ്രസിഡണ്ട് സുധി കല്ലുങ്കൽ, വൈസ് പ്രസിഡണ്ട് അജു അലക്സ്, ജയിംസ് വർക്കി നിലമ്പൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.