ഇടയ്ക്കാട് യു.സി.എഫ് മൂന്നാമത് ഐക്യ കൺവൻഷൻ ഡിസംബർ 23 മുതൽ

Idaykad UCF 3rd United Convention

Nov 25, 2022 - 17:45
 0
ഇടയ്ക്കാട് യു.സി.എഫ് മൂന്നാമത് ഐക്യ കൺവൻഷൻ ഡിസംബർ 23 മുതൽ

ഇടയ്ക്കാട് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഐക്യ കൺവൻഷൻ ഡിസംബർ 23 മുതൽ 25 വരെ ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിനു സമീപം ക്രമീകരിക്കുന്ന പന്തലിൽ നടക്കും. പാസ്റ്റർമാരായ വർഗീസ് ഏബ്രഹാം (രാജു മേത്ര) റാന്നി, കെ.ജെ. മാത്യു പുനലൂർ, ഇവാ.ചാണ്ടപ്പിള്ള ഫിലിപ്പ് കോട്ടയം എന്നിവരാണ് മുഖ്യ പ്രഭാഷകർ. ദക്ഷിണേന്ത്യ ദൈവസഭ മദ്ധ്യമേഖലാ ചെയർമാൻ പാസ്റ്റർ സജു ജോൺ ഉദ്ഘാടനം ചെയ്യും. ശൂരനാട് ബ്ലെസ് വോയിസ് ഗാനശുശ്രുഷ നയിക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ നടക്കുക.

ഇടയ്ക്കാടും പരിസരപ്രദേശങ്ങളിലുമുള്ള വേർപെട്ട ദൈവമക്കളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ്. സുവിശേഷ പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകി പ്രവർത്തിക്കുന്നതിനൊപ്പം ദുരിതാശ്വാസ – ജീവകാരുണ്യ -സാമൂഹ്യ അവബോധ പ്രവർത്തനങ്ങളിലും യു.സി.എഫ് സജീവമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow