രാജ്യാന്തര പ്രയർ കോൺക്ലേവ് യു. കെ.യിൽ

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രാർത്ഥനാ സഹകാരികൾ സഭാ – സംഘടനാ വ്യത്യാസങ്ങളില്ലാതെ ഒന്നിക്കുന്ന രാജ്യാന്തര പ്രയർ കോൺക്ലേവിന് യു.കെ. വേദിയാകുന്നു. മുൻ വർഷങ്ങളിൽ ശ്രീലങ്ക, ദുബായ്‌, ഒമാൻ, ബെൽജിയം എന്നീ രാജ്യങ്ങളിൽ നടന്ന അനുഗ്രഹീത പ്രാർത്ഥന സമ്മേളനങ്ങളിൽ രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ഈ വർഷത്തെ പ്രാർത്ഥനാ സമ്മേളനവും

Jun 12, 2019 - 00:01
 0
രാജ്യാന്തര പ്രയർ കോൺക്ലേവ് യു. കെ.യിൽ

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രാർത്ഥനാ സഹകാരികൾ സഭാ – സംഘടനാ വ്യത്യാസങ്ങളില്ലാതെ ഒന്നിക്കുന്ന രാജ്യാന്തര പ്രയർ കോൺക്ലേവിന് യു.കെ. വേദിയാകുന്നു. മുൻ വർഷങ്ങളിൽ ശ്രീലങ്ക, ദുബായ്‌, ഒമാൻ, ബെൽജിയം എന്നീ രാജ്യങ്ങളിൽ നടന്ന അനുഗ്രഹീത പ്രാർത്ഥന സമ്മേളനങ്ങളിൽ രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ഈ വർഷത്തെ പ്രാർത്ഥനാ സമ്മേളനവും Watchman on the wall എന്ന വിഷയത്തിൽ കേന്ദ്രീകൃതമായി ഡി. ഇ. 24 8 എസ്. ബി., അൽവാസ്റ്റൺ ഡെർബിയിലുള്ള യുണൈറ്റഡ് റിഫോംഡ് ചർച്ചിൽ ജൂൺ 28, 29 തീയതികളിൽ നടക്കും. പ്രസ്തുത പ്രാർത്ഥന സമ്മേളനത്തിന് ഡോ. സാം ല്യോമോകി (സീനിയർ പാർലമെന്റ് അംഗം, ഉഗാണ്ട), ടിം ബ്രാനോൺ (യു.എസ്.എ), ജെയ്ൻ ട്രോടോൺ (ന്യൂസീലാൻറ്), പാസ്റ്റർ സി. റ്റി. എബ്രഹാം (സീനിയർ പാസ്റ്റർ, ഡെർബി പെന്തെക്കോസ്തൽ ചർച്ച്) എന്നിവരെ കൂടാതെ ഇൻഡ്യയിൽ നിന്നും പാസ്റ്റർ ഡാമിയൻ ആന്റണിയും (ബ്ലെസിംഗ് ടുഡേ, കൊച്ചി) നേതൃത്വം നല്കുന്നു. റവ. ജോയ്‌ കുളക്കടയുടെ മകൻ പാസ്റ്റർ ജിം ജോയ് (ഗ്ലോബൽ ഹാർവസ്റ്റ് ഇന്റർനാഷണൽ) പ്രയർ കോൺക്ലേവിന്റെ ഡയറക്ടറായും യു.കെ. കോർഡിനേറ്ററായി സുജിത് മോഹനും പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി ബന്ധപ്പെടുക. globalconclave2016@gmail.com

 

Buy Amazon and Flipkart Products from one WebsiteBuy Amazon and Flipkart products from one website