പി.വൈ.പി.എ കേരള സ്റ്റേറ്റ്: Grand Jubilæum 2K23

Grand Jubilæum 2K23

Jan 21, 2023 - 15:31
Jan 21, 2023 - 17:43
 0

പി.വൈ.പി.എ വാർഷിക സമ്മേളനം ജനുവരി 21 ശനി, ഉച്ചയ്ക്ക് 02:00 മുതൽ കുമ്പനാട് കൺവൻഷൻ പന്തലിൽ നടക്കും.

2022ലെ സംസ്ഥാന പി. വൈ.പി.എ താലന്ത് പരിശോധനയിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി വിജയികളായവർക്കുള്ള മെമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്യും.

വാർഷികത്തോട് അനുബന്ധിച്ചു സംസ്ഥാന പി വൈ പി എ സ്നേഹക്കൂട് പ്രൊജക്റ്റിന് സഹായം ചെയ്തവരെയും, പി വൈ പി എയുടെ വിവിധ പദ്ധതികളിൽ പിന്തുണ നല്കിയ പ്രിയപ്പെട്ടവരെയും ആദരിക്കും.

സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ അജു അലക്സ്‌, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഇവാ ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ സന്തോഷ്‌ എം. പീറ്റർ, ബ്രദർ വെസ്‌ലി പി. ഏബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർക്ക് ഒപ്പം താലന്ത് വിഭാഗം പ്രവർത്തകർ പ്രോഗ്രാമിന് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0