യുപിയിൽ അറസ്റ്റിലായിരുന്ന പാസ്റ്റർ ജോസ് പുല്ലുവേലിക്ക് ജാമ്യം ലഭിച്ചു

Feb 14, 2024 - 18:19
Feb 15, 2024 - 10:20
 0
യുപിയിൽ അറസ്റ്റിലായിരുന്ന പാസ്റ്റർ ജോസ് പുല്ലുവേലിക്ക് ജാമ്യം ലഭിച്ചു

മതപരിവർത്തന ശ്രമം ആരോപിച്ച് യുപിയിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടക്കപ്പെട്ടിരുന്ന മലയാളി ദമ്പതികളിൽ ഭർത്താവ് പാസ്റ്റർ ജോസ് പുല്ലുവേലിക്കു ജാമ്യം ലഭിച്ചു. ഭാര്യ ഏലമ്മയ്ക്ക് ഒരു മാസം മുൻപ് ജാമ്യം ലഭിച്ചിരുന്നു ഡിസംബർ 11ന് അറസ്റ്റിലായ പാസ്റ്റർ ജോസ് 64 ദിവസം ഖലീലാബാദ് ജില്ലാ ജയിലിൽ കഴിയേണ്ടി വന്നു. പെർസിക്കുഷൻ റിലീഫ്ൻ്റെ മലയാളിയായ അഡ്വക്കേറ്റ് പാസ്റ്റർ സാബു തോമസ് ആണ് ഇവർക്ക് വേണ്ടി നിയമകാര്യങ്ങൾ നിർവഹിച്ചത്. തിരുവല്ല ഐപിസി പ്രയർ സെന്റർ സഭാംഗമായ പുല്ലുവേലിൽ പാസ്റ്റർ ജോസും ഭാര്യ ഏലമ്മയും പ്രത്യേക ദൈവിക ദർശന പ്രകാരം 2008 ലാണ് യു പി യിൽ സുവിശേഷ പ്രവർത്തനത്തിന് എത്തുന്നത്. സന്ത്‌ കബീർ നഗർ ജില്ലയിലെ ഔറഹി പ്രദേശത്ത് ഇവർ പ്രവർത്തിച്ച വരികയായിരുന്നു. ജോസ് എലമ്മ ദമ്പതികളോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഇവരുടെ സഹപ്രവർത്തകരായ തദ്ദേശീയരായ ബ്രദർ അജോർ,  ബ്രദർ റാം ബാരൻ എന്നിവർക്കും സന്ധ കബീർ നഗർ സെഷൻസ് കോർട്ട് എന്ന് ജാമ്യം അനുവദിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനകം പാസ്റ്റർ ജോസും സഹപ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തീകരിച്ച പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow