കർണാടകയിൽ പാസ്റ്ററിനും മകനും സുവിശേഷ വിരോധികളുടെ മർദ്ദനം

കർണാടകയിലെ കൊടക് ജില്ലയിലെ കുശാൽനഗർ താലൂക്കിൽ സുന്ദര നഗറിൽ ട്രീ ഓഫ് ലൈഫ് മിനിസ്ട്രീസ് ചർച്ചിൽ ശുശ്രുഷിക്കുന്ന പാസ്റ്റർ ജോർജ് സ്റ്റീഫനെയും മകൻ രോഹനെയും സുവിശേഷ വിരോധികൾ ഫെബ്രുവരി 25 ചൊവ്വാഴ്ച കൂട്ടമായി വന്നു നിങ്ങൾ നിർബന്ധമായി മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് സംഘടന നേതാവ് രാജിവ് എന്ന വ്യക്തി ഇവിടെ വീണ്ടും ആരാധന നടത്തിയാൽ വിണ്ടും വന്നു മർദ്ദിക്കും എന്നു പറഞ്ഞു. തുടർന്ന് പാസ്റ്റർ പോലിസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു.