സമാധാന റാലി മുംബൈയിൽ

Apr 8, 2023 - 17:21
 0

 ക്രിസ്തീയ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, എന്നിവക്കെതിരെയുള്ള അക്രമണങ്ങൾ, കൂടാതെ ക്രിസ്തീയ പ്രവർത്തകരെ അകാരണമായി ജയിലിൽ അടക്കുന്നതിൽ പ്രതിഷേധിച്ച് സമസ്ത ക്രിസ്തി സമാജിന്റെ (സമസ്ത ക്രിസ്ത്യൻ മഹാമോർച്ച ) ആഭിമുഖ്യത്തിൽ മുംബൈയിലും സമീപ ജില്ലകളിലും ഉള്ള എല്ലാ ക്രിസ്തീയ സഭകളുടെയും സഹകരണത്തോടെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് 2023 ഏപ്രിൽ 12-ന് ബൈക്കുളയിലെ വിക്ടോറിയ ഗാർഡനിൽ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് ആസാദ് മൈതാനത്ത് – സിഎസ്ടിയിൽ വൈകുന്നേരം 6 മണിക്ക് സമാപിക്കുന്ന സമാധാനറാലി നടത്തുന്നു.

ബഹുമാനപ്പെട്ട റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ദേശീയ-സംസ്ഥാനതല പരിഹാര കമ്മീഷനുകൾ രൂപീകരിച്ച് മനുഷ്യാവകാശ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക, ക്രിസ്ത്യാനികൾക്കെതിരെ തെറ്റായ ആരോപണങ്ങൾ ചുമത്തിയ കേസുകൾ വേഗത്തിൽ അവസാനിപ്പിക്കുക, നിയമവിരുദ്ധമായി തകർത്ത ആരാധന ആലയങ്ങൾ,ക്രിസ്ത്യൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉചിതവും മതിയായതുമായ നഷ്ടപരിഹാരം, വ്യക്തികളെ വളയുകയും മതപരമായ സ്വത്തുക്കളിൽ അതിക്രമിച്ച് കടക്കുകയും വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ചെയ്യുന്ന ആളുകൾക്കെതിരെ കർശന നടപടിയും ആവശ്യപ്പെട്ടാണ് പ്രതിക്ഷേധ റാലി .