ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യ 42-ാമത് ജനറൽ കൺവെൻഷൻ നവം. 2 മുതൽ

Philadeplhia Fellowship Church of India 42nd General Convention

Nov 2, 2022 - 21:34
 0
ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യ 42-ാമത് ജനറൽ കൺവെൻഷൻ നവം. 2   മുതൽ

ഉദയ്‌പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 42-ാമത് ജനറൽ കൺവെൻഷൻ നവംബർ 2 മുതൽ 6 വരെ നവാപൂർ കരഞ്ചിക്കുർദ്ദ് ഫിലദൽഫിയ സ്റ്റേഡിയത്തിൽ നടക്കും.

വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ഈ കൺവൻഷൻ ഫിലഡൽഫിയ ഫെല്ലോഷിപ്പിന്റെ ആഗോള ഓവർസീയർ റവ. ഡോ. ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സലിം ഖാൻ, തോമസ് ജോർജ്, അനീഷ് തോമസ്, റവ. ഡോ. ഫിന്നി ഫിലിപ്പ്, റവ. ഡോ. പോൾ മാത്യൂസ്, സിസ്റ്റർ മേരി മാത്യൂസ്, സിസ്റ്റർ ക്രിസ്റ്റി പോൾ മാത്യൂസ് വിവിധ സെഷനുകളിൽ പ്രസംഗിക്കും.

രാവിലെ 10 മണിക്കും വൈകിട്ട് 7 മണിക്കും പൊതുയോഗങ്ങൾ നടക്കും. ഫിലഡൽഫിയ ഗായകസംഘം ഗാന ശുശ്രൂഷ നിർവ്വഹിക്കും.

ഫിലഡൽഫിയ ബൈബിൾ കോളേജ് ബിരുദദാനം, ശുശ്രൂഷക സമ്മേളനം, സോദരീ സമ്മേളനം, യുവജന സമ്മേളനം, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടി എന്നിവയും കൺവെൻഷനോടനുബന്ധിച്ച് നടക്കും. റവ. ഡോ. പോൾ മാത്യൂസ് സഭയുടെ ദേശീയ അദ്ധ്യക്ഷനായി പ്രവർത്തിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow