സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോബർ 21 ബുധനാഴ്ച മുളക്കുഴയിൽ

Oct 19, 2026 - 21:48
Oct 19, 2026 - 21:49
 0
സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോബർ 21 ബുധനാഴ്ച മുളക്കുഴയിൽ

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്റ്റേറ്റ് താലന്ത് പരിശോധന, 21 ന് ബുധനാഴ്ച രാവിലെ 9 മുതൽ മുളക്കുഴയിൽ (മുളക്കുഴ സഭാ ഹാളിൽ) നടക്കുന്നതാണ്. സോണൽ തലത്തിൽ നിന്നും വിജയികളായ എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്. 8.30 മുതൽ സോൺ ഭാരവാഹികൾ മുഖേന Chest Number കൾ വിതരണം ചെയ്യുന്നതാണ്. രാവിലെ 9 മണിക്ക് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതാണ്.

പൊതു മത്സരമായ കഥാ രചനയും സബ്ജൂണിയർ വിഭാഗത്തിലെ സോളോയും ജൂണിയർ വിഭാഗത്തിലെ ചിത്രരചനയും ഇൻ്റർമീഡിയറ്റ് വിഭാഗത്തിലെ പ്രസംഗ മത്സരവും ആയിരിക്കും ആദ്യ റൗണ്ടിൽ നടക്കുക.
കുട്ടികളുടെ കൂടെ വരുന്ന രക്ഷിതാക്കൾക്കും സണ്ടേസ്കൂൾ പ്രവർത്തകർക്കും രാവിലെ 10 ന് മുമ്പായി Food Coupon, പ്രധാന വേദിയിൽ വിതരണം ചെയ്യുന്നതാണ്. YPE മത്സരത്തിനു വരുന്നവർ അവിടെ നിന്ന് മാത്രമേ Food Coupon കൈപ്പറ്റാവൂ.


Pr. Sabu P Chandy, Talent Test Convenor : +91 94474 40469
Pr. Salu Varghese, State Secretary:  9847820405
Pr. Saji Abraham, State President : +91 99469 71204

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0