റ്റി.പി.എം എറണാകുളം സെന്റർ കൺവൻഷൻ നവംബർ 30 മുതൽ എരമല്ലൂരിൽ

TPM Ernakulam Centre Convention at Eramalloor | റ്റി.പി.എം സഭയുടെ സെന്റർ കൺവൻഷനുകള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ട് എറണാകുളം കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 3 വരെ എരമല്ലൂർ എൻ.എച്ച് 47 ന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും

Oct 27, 2023 - 02:15
 0

റ്റി.പി.എം (TPM) സഭയുടെ സെന്റർ കൺവൻഷനുകള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ട് എറണാകുളം കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 3 വരെ എരമല്ലൂർ എൻ.എച്ച് 47 ന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
സഭയുടെ പുതിയ മലയാളം ‘കൺവൻഷൻ ഗീതങ്ങൾ’ പുറത്തിറക്കുന്നതും എറണാകുളം കൺവൻഷനിലാണ്.

റ്റി.പി.എം സഭയുടെ 2023 ലെ സെന്റർ കൺവൻഷൻ കലണ്ടർ  


ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവ നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്ററിലെ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 30 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

like

dislike

love

funny

angry

sad

wow