റ്റി.പി.എം വിജയവാഡ സെന്റർ കൺവൻഷൻ ജനുവരി 5 മുതൽ

TPM Vijayawada centre Convention from 5th January 2023

Jan 1, 2023 - 18:32
Jan 1, 2023 - 18:40
 0
റ്റി.പി.എം വിജയവാഡ സെന്റർ കൺവൻഷൻ ജനുവരി 5 മുതൽ

ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 2023 ലെ പ്രാരംഭ വാർഷിക സെന്റർ കൺവൻഷനായ വിജയവാഡ കൺവൻഷൻ ജനുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ ഹനുമാൻ ജംഗ്ഷന് സമീപമുള്ള (അശോക് ലെയ്ലാൻഡ് കമ്പനിക്ക് പിൻവശം, എ പി ഐ ഐ സി ഇൻഡസ്ട്രിയൽ ഏരിയ) മള്ളവാലി ന്യൂ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.


രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 9 ന് വിജയവാഡ സെന്ററിലെ 49 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

 

What's Your Reaction?

like

dislike

love

funny

angry

sad

wow