യു.എ.ഇ.യില്‍ 17 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കും

യു.എ.ഇ.യില്‍ 17 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കും അബുദാബി: യു.എ.ഇ.യില്‍ 19 മുസ്ളീം ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നു. ഇതില്‍ 17 എണ്ണം ക്രൈസ്തവ ആരാധനാലയങ്ങളാണ്. കരത്തോലിക്കാ സഭയുടെ പരമോന്നത അദ്ധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് യു.എ.ഇ. സന്ദര്‍ശിച്ച് മാസങ്ങള്‍ കഴിഞ്ഞതിനുശേഷമാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു തീരുമാനം വന്നത്. നിയമാനുസൃതമായ നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അബുദാബി കമ്മ്യൂണിറ്റി ഡവലപ്മെന്റ് വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ സഹേരിയാണ്

Jul 20, 2019 - 15:59
 0
യു.എ.ഇ.യില്‍ 17 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കും

യു.എ.ഇ.യില്‍ 19 മുസ്ളീം ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നു.

ഇതില്‍ 17 എണ്ണം ക്രൈസ്തവ ആരാധനാലയങ്ങളാണ്. കരത്തോലിക്കാ സഭയുടെ പരമോന്നത അദ്ധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് യു.എ.ഇ. സന്ദര്‍ശിച്ച് മാസങ്ങള്‍ കഴിഞ്ഞതിനുശേഷമാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു തീരുമാനം വന്നത്. നിയമാനുസൃതമായ നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അബുദാബി കമ്മ്യൂണിറ്റി ഡവലപ്മെന്റ് വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ സഹേരിയാണ് ഈ വിവരം പത്ര സമ്മേളനത്തില്‍ അറിയിച്ചത്. 33 വര്‍ഷമായി ഇവിടെ താമസിക്കുന്ന ആള്‍ക്കാണ് ആരാധനാലയങ്ങള്‍ക്ക് അവകാശം. ചര്‍ച്ചുകള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ രണ്ടു മറ്റു മതവിഭാഗങ്ങള്‍ ഒന്നു സിക്കുകാര്‍ക്കും മറ്റൊന്ന് ഹിന്ദുക്കള്‍ക്കുമാണ്. യു.എ.ഇ.യില്‍ ക്രൈസ്തവര്‍ തീരെ കുറവാണ്. വിദേശത്തുനിന്നും ജോലിക്കായി വന്നവരില്‍ നല്ലൊരു ശതമാനം പേരും ക്രൈസ്തവരാണ്.

ഏകദേശം പത്തു ലക്ഷത്തിലധികം ക്രൈസ്തവര്‍ ഇപ്പോള്‍ യു.എ.ഇ.യില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ക്രൈസ്തവരുടെ സാന്നിദ്ധ്യം യു.എ.ഇ.യിലെ സമ്പദ് വ്യവസ്ഥയില്‍ വന്‍ മുന്നേറ്റം സൃഷ്ടിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഗവണ്മെന്റ് ഔദ്യോഗികമായി ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു.

താരതമ്യേന ചുരുക്കം ചില ചര്‍ച്ചുകള്‍ക്കായിരുന്നു ഇതുവരെ അംഗീകാരമുണ്ടായിരുന്നത്. ക്രൈസ്തവരുടെ ആരാധനകള്‍ മിക്കതും ആഡിറ്റോറിയങ്ങളിലും വാടകക്കെട്ടിടങ്ങളിലുമാണ്. ഇവയ്ക്ക് അംഗീകാരമില്ലെങ്കിലും വിശ്വാസികള്‍ കൂട്ടായ്മകള്‍ നടത്തുന്നതിലും കര്‍ത്താവിനെ ആരാധിക്കുന്നതിലും പിന്നോട്ടു പോയിരുന്നുമില്ല.

ഇവിടത്തെ ഔദ്യോഗിക മതം ഇസ്ളാം ആണെങ്കിലും ക്രൈസ്തവരുടെ ആരാധനാലയങ്ങളില്‍ പല മുസ്ളീങ്ങളും രഹസ്യവും പരസ്യവുമായി താല്‍പ്പര്യം കാണിക്കാറുമുണ്ട്. മിഡില്‍ ഈസ്റ്റില്‍ മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് യു.എ.ഇ.യില്‍ ക്രൈസ്തവര്‍ക്ക് അവരുടെ വിശ്വാസ പ്രമാണങ്ങള്‍ സംരക്ഷിക്കുന്നതിനു സ്വാതന്ത്ര്യവുമുണ്ട്.