ഏ ജി വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര: റവ തോമസ് ചാക്കോ സൂപ്രണ്ട്

Jun 15, 2023 - 17:07
 0

വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര ഓഫ് സൗത്ത് ഇന്ത്യ ഏ ജി യുടെ 27) മത് കോൺഫറൻസ്, അന്ധേരിയിൽ വച്ചു നടത്തപ്പെട്ടു. ഡബ്ള്യു. ഡി. സി. എം. സൂപ്രണ്ട് റവ: വി. ഐ. യോഹന്നാൻ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത മീറ്റിങ്ങിൽ എസ്. ഐ.ഏജി. ജനറൽ സെക്രട്ടറി, റവ: കെ. ജെ. മാത്യു മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ടിൽ ഉള്ള എല്ലാ അംഗീകാരാധികാരമുള്ള ശുശ്രുഷകന്മാരും , അംഗീകൃത സഭകളുടെ പ്രതിനിധികളും മീറ്റിങ്ങിൽ പങ്കെടുത്തു.


രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിൽ റവ: തോമസ് ചാക്കോ (സൂപ്രണ്ട് ), റവ: ജോസഫ് ചെറിയാൻ (അസി. സൂപ്രണ്ട്), റവ: പോൾ വർഗീസ് (സെക്രട്ടറി), റവ: ജി. ജോയ്കുട്ടി (ട്രഷറർ), റവ: തോമസ് ജോസഫ് (കമ്മിറ്റി മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു. രണ്ടുവർഷമാണ്‌ പുതിയ കമ്മറ്റിയുടെ കാലാവധി.


സൂപ്രണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട, പൻവേൽ എ ജി സഭ ശുശ്രുഷകൻ  കോഴഞ്ചേരി കോലോത്തു കുടുംബാംഗമായ  റവ: തോമസ് ചാക്കോ വളരെ ചെറുപ്പത്തിൽ ദൈവവേലക്കു സമർപ്പിച്ചു,  ഹരിയാനയിൽ ഗ്രേസ് ബൈബിൾ കോളേജിൽ പഠനം പൂർത്തിയാക്കി 1990 മുതൽ മുംബയിൽ വിവിധ സഭകളിൽ ഇടയ ശുശ്രുഷ ചെയ്തു പോരുന്നു.  ഏജി. വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രയുടെ സെക്രട്ടറിയായും, കമ്മറ്റി മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 അസി. സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബേലാപ്പൂർ ഏജി ചർച്ചിന്റെ ശുശ്രുഷകനായ റവ: ജോസഫ് ചെറിയാൻ,മല്ലപ്പള്ളി സ്വദേശിയാണ് . 39 വർഷമായി മുംബൈയിൽ താമസമാക്കിയ അദ്ദേഹം ദൈവവിളിയെ തുടർന്ന് 1997-ൽ തന്റെ ഔദ്യോഗിക ജീവിതത്തോടൊപ്പം സഭാശുശ്രുഷ തുടങ്ങുകയും തുടർന്ന് 2003-ൽ ഔദ്യോഗിക ജീവിതം രാജിവച്ചു പൂർണസമയ ശുശ്രൂഷകനായ് മാറുകയും ചെയ്തു.  ഏജി. വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രയുടെ സെക്രട്ടറിയായി ദീർഘ വർഷങ്ങൾ സേവനം ചെയ്തു വന്നിരുന്നു. 

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നേരുൾ എ. ജി. സഭയുടെ ശുശ്രുഷകൻ  റവ. പോൾ വർഗീസ് പെരുമ്പാവൂർ സ്വദേശിയാണ്. വേദ അദ്ധ്യാപകനായും, ഐക്യ പെന്തക്കോസ്തു പ്രസ്ഥാനങ്ങളുടെ ചുമതലക്കാരനായും പ്രവർത്തിച്ചു വരുന്നു.

ട്രഷറാറായ് തിരഞ്ഞെടുക്കപ്പെട്ട റവ: ജി. ജോയ്കുട്ടി കൊട്ടാരക്കര സ്വദേശിയാണ്. കമ്മറ്റി മെമ്പറായ് തിരഞ്ഞെടുക്കപ്പെട്ട റവ: തോമസ് ജോസഫ്  തൃശ്ശൂർ സ്വദേശിയാണ് .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0