Poonch: പൂഞ്ചിൽ പിടിച്ചെടുത്ത വൻ ആയുധശേഖരം സൈന്യം നശിപ്പിച്ചു Jammu And Kashmir: പൂഞ്ചിലെ മെഹന്ധറിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു

Dec 30, 2023 - 21:06
 0

ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും വൻ ആയുധശേഖരം സൈന്യം പിടിച്ചെടുത്തു. ഇന്ത്യൻ സൈന്യത്തിന്റെ റോമിയോ ഫോഴ്സിന്റെയും ജമ്മു-കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും നേത്യത്വത്തിൽ കസ്ബ്ലാരിയിൽ നടത്തിയ പരിശോധനയിലാണ് വൻ ആയുധശേഖരം പിടിച്ചെടുത്തത്.  

പിടിച്ചെടുത്ത ആയുധങ്ങൾ പിന്നീട് ഒഴിഞ്ഞ പ്രദേശത്ത് വച്ച് നശിപ്പിച്ചു. ഇതിനിടയിൽ കഴിഞ്ഞ ദിവസം പൂഞ്ചിലെ മെഹന്ധറിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. ജമ്മു മേഖല കേന്ദ്രീകരിച്ച് ഭീകരർ അവരുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും കശ്മീർ പോലീസിന്റെ സ്പെഷ്യൽ സംഘവും സംയുക്തമായി നടത്തിയ പരിശോധയിലാണ് ആയുധശേഖരം പിടിച്ചെടുത്തത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0