പാസ്റ്റർമാർക്ക് പ്രതിമാസം സാമ്പത്തിക സഹായം നൽകുന്നതിനെ എതിർത്ത് ബിജെപി

ക്രിസ്തീയ വിഭാഗത്തിലെ പാസ്റ്റര്‍മാര്‍ക്ക് 5,000 രൂപ പ്രതിമാസം പാരിതോഷികം നല്‍കാനുള്ള വ്യത്യസ്ത തീരുമാനുവമായി ആന്ധ്രയിലെ ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാർ

Sep 6, 2019 - 07:06
 0
പാസ്റ്റർമാർക്ക് പ്രതിമാസം സാമ്പത്തിക സഹായം നൽകുന്നതിനെ  എതിർത്ത് ബിജെപി

ക്രിസ്തീയ വിഭാഗത്തിലെ പാസ്റ്റര്‍മാര്‍ക്ക് 5,000 രൂപ പ്രതിമാസം പാരിതോഷികം നല്‍കാനുള്ള വ്യത്യസ്ത തീരുമാനുവമായി ആന്ധ്രയിലെ ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാർ. ആഗസ്റ്റ് 27 ന് ആന്ധ്ര സര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ സംസ്ഥാനത്തെ പാസ്റ്റര്‍മാര്‍ക്ക് 5,000 രൂപ ഓണറേറിയം നല്‍കാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരെയും മജിസ്ട്രേട്ടുകളെയും അറിയിച്ചിരുന്നു.

സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതിനായി ആന്ധ്രയിലെ ജഗൻ മോഹൻ റെഡ്ഡി സർക്കാർ പാസ്റ്റർമാരുടെ കണക്കെടുക്കാൻ സമിതിയെ നിയോഗിക്കുമെന്നും സ്വതന്ത്ര സഭകൾ നടത്തുന്ന അംഗീകരിച്ച യോഗ്യതയുള്ള പാസ്റ്റർമാരും അംഗീകൃത സഭയുമായി ചേർന്നു പ്രവർത്തിക്കുന്ന പാസ്റ്റർമാർക്ക് മാത്രമേ സഹായങ്ങൾ ലഭ്യമാക്കുക ഉള്ളൂ എന്ന് സർക്കാരിന്റെ തീരുമാനങ്ങളെ ഉദ്ധരിച്ചു സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സംസ്ഥാന ബിജെപി നേതാക്കൾ മാധ്യമങ്ങളോട് സംസാരിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരന്മാരെ ധ്രുവീകരിക്കാനുള്ള നീക്കമായാണ് സംസ്ഥാന ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഇതിനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ആഭ്യന്തര സർക്കുലറിൽ വിവിധ ഗ്രാമങ്ങളിലെ സന്നദ്ധപ്രവർത്തകർ വഴി ‘പാസ്റ്റർ വിവരങ്ങൾ’ രേഖപ്പെടുത്താനും വിവരങ്ങൾ 15 ദിവസത്തിനകം സർക്കാരിന് സമർപ്പിക്കാനും കളക്ടർമാർക്കും ജില്ലാ മജിസ്‌ട്രേറ്റുകൾക്കും സർക്കാർ ഉത്തരവിട്ടു.


വൈ എസ് ആർ കോൺഗ്രസിന്റെ ഇലക്ഷന് മുമ്പുള്ള വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റുന്നതിനുള്ള ആദ്യപടിയായാണ് ഈ നീക്കം കാണപ്പെടുന്നത് . വൈ എസ് ആർ കോൺഗ്രസിന്റെ ഇലക്ഷൻ പ്രകടന പത്രികയിൽ ക്രിസ്തീയ വിഭാഗത്തിലെ പാസ്റ്റർമാർക്ക് 5,000 രൂപ ഓണറേറിയം നൽകുക, ക്ഷേത്രങ്ങളുടെ പരിപാലനത്തിനായി 10,000 മുതൽ 35,000 രൂപ വരെയും ഇമാമുകൾക്കും മുസ്ലിം ദേവാലയങ്ങൾക്കും 15,000 രൂപയും പ്രകടന പത്രിക വാഗ്ദാനം ചെയ്തിരുന്നു. എല്ലാ വാഗ്ദാനങ്ങളും 2020 മാർച്ചോടെ പൂർത്തീകരിക്കുമെന്ന് ഭരണകക്ഷി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.


“സർക്കാർ പണം ഉടൻ നൽകുമെന്ന് ഇതിനർത്ഥമില്ല. പാസ്റ്റർമാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്റ്റർ ചെയ്ത പള്ളികളുമായി ബന്ധപ്പെട്ടതിനാൽ ഇമാമുകളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്, ”സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി ഉഷാ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.


എന്നാൽ, ബിജെപി നേതാക്കൾ ഇതിനെ നിന്ദ്യമായ നടപടിയെന്ന് വിശേഷിപ്പിക്കുകയും ഭരണകക്ഷി മതപരമായ ഭിന്നതയോടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.