BLANKET DRIVE - 2019 ന് അനുഗ്രഹീത തുടക്കം
നോർത്ത് ഇന്ത്യയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി ആരംഭിച്ച ഡ്രോപ്സ് ഓഫ് മേഴ്സി കൂട്ടായ്മയുടെ രണ്ടാം ഘട്ടപ്രവർത്തനമായ BLANKET DRIVE 2019ന് തുടക്കമായി.കഴിഞ്ഞദിവസം ഹരിയാനയിലെ ഫരീദാബാദിൽ നടന്ന മീറ്റിംഗിൽ
നോർത്ത് ഇന്ത്യയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി ആരംഭിച്ച ഡ്രോപ്സ് ഓഫ് മേഴ്സി കൂട്ടായ്മയുടെ രണ്ടാം ഘട്ടപ്രവർത്തനമായ BLANKET DRIVE 2019ന് തുടക്കമായി.കഴിഞ്ഞദിവസം ഹരിയാനയിലെ ഫരീദാബാദിൽ നടന്ന മീറ്റിംഗിൽ ഐ.പി.സി നോർത്തേൺ റീജിയൻ വൈസ് പ്രസിഡന്റ് ഡോ.ലാജി പോൾ ഉത്ഘാടനം ചെയ്തു. ഈ വർഷം ജൂണിൽ അദ്ധ്യായനവർഷത്തിലേക്ക് പ്രവേശിച്ച ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഹരിയാനയിലും നേപ്പാളിലും എറ്റവും പിന്നോക്കമായ ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 100 സ്കൂൾവിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കൂൾ കിറ്റ് വിതരണത്തോടാണ് ഡ്രോപ്സ് ഓഫ് മേഴ്സി എന്ന കൂട്ടായ്മ രാജ്യതലസ്ഥാനത്ത് തുടക്കം കുറിച്ചത്.ക്രൈസ്തവ മാധ്യമ-സാമൂഹിക പ്രവർത്തകരായ നോബിൾ സാം,അനീഷ് വലിയപറമ്പിൽ നേതൃത്വം നല്കുന്നു.