പെന്തെകോസ്തു സഭകളുടെ പ്രാർത്ഥനാ സംഗമം ഒരുക്കങ്ങൾ പൂർത്തിയായി

കാനഡയിലെ മുഴുവൻ മലയാളി പെന്തെക്കോസ്തു സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ രാജ്യത്തിനായും, സഭകളുടെ ആത്മീയ മുന്നേറ്റത്തിനായും, ഈ ശനിയാഴ്ച (നവംബർ 7 നു (7PM EST, 5PM AB, 4PM BC) നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.

Nov 6, 2020 - 13:16
 0

കോവിഡ് -19 മഹാമാരിയുടെ നടുവിൽ കൂടി ലോകം കടന്നു പോയ്കൊണ്ടിരിക്കുമ്പോൾ കാനഡയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മലയാളി പെന്തെകോസ്തു സഭകൾ 7 പ്രോവിന്സിൽ നിന്നും വീണ്ടും സൂമിൽ ഒത്തുകൂടുന്നു. ഈ മീറ്റിംഗിൻ്റെ അനുഗ്രഹത്തിനായി വിവിധ സഭകളിൽ തുടർച്ചയായി പ്രാർത്ഥനകൾ നടന്നു വരുന്നു. കാനഡയിലെ മലയാളി പെന്തെകോസ്തു സഭകൾക്കു പുത്തൻ ഉണർവിനും പരസ്പര സഹകരണത്തിനും ഈ പ്രർത്തനാ സംഗമം കാരണമാകുമെന്ന് ഉറപ്പാണ്.

പാസ്റ്റർമാരായ ഫിന്നി സാമുവൽ ലണ്ടൻ ഒണ്ടാറിയോ, വിൽ‌സൺ കടവിൽ എഡ്‌മണ്ടൻ, ജോൺ തോമസ് ടോറോണ്ടോ, മാത്യു കോശി വൻകോവർ എന്നിവർ നേതൃത്വം നൽകുന്ന കാനഡ മലയാളീ പാസ്റ്റെർസ് ഫെല്ലോഷിപ്പ് ആണ് പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം കൊടുക്കുന്നത്.

ഈ മീറ്റിങ്ങിൻറ്റെ പ്രോഗ്രാം കോ ഓർഡിനേറ്റർസ് ആയി പാസ്റ്റര്മാരായ ബാബു ജോർജ് കിച്ച്നർ, സോണി മാമൻ കാൽഗറി, വി ടി റെജിമോൻ വാൻകോവർ എന്നിവർ വിവിധ കമ്മറ്റികൾക്ക് നേതൃത്വം കൊടുത്തു പ്രവർത്തിച്ചു വരുന്നു. ഈ പ്രാർത്ഥന സംഗമത്തിന് കാനഡയിലെ എല്ലാ മലയാളീ പെന്തെകോസ്തു ദൈവദാസന്മാരെയും വിശ്വാസികളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.

Zoom ID : 749 70917846