ചൈന: പീഢനങ്ങളെയും അടിച്ചമര്‍ത്തലുകളെയും തള്ളി സഭ വളരുന്നു

പീഢനങ്ങളെയും അടിച്ചമര്‍ത്തലുകളെയും തള്ളി സഭ വളരുന്നു ബീജിങ്: ക്രൈസ്തവ സമൂഹത്തിനെതിരായി ചൈനയില്‍ എന്തൊക്കെ നടത്തിയിട്ടുണ്ടോ അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് ദൈവസഭകള്‍ ശക്തമായി വളരുന്നു. ചര്‍ച്ചുകള്‍ പൊളിച്ചു നീക്കുക,

Sep 11, 2020 - 12:26
 0

ക്രൈസ്തവ സമൂഹത്തിനെതിരായി ചൈനയില്‍ എന്തൊക്കെ നടത്തിയിട്ടുണ്ടോ അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് ദൈവസഭകള്‍ ശക്തമായി വളരുന്നു.

ചര്‍ച്ചുകള്‍ പൊളിച്ചു നീക്കുക, ആരാധനാ സ്വാതന്ത്ര്യം തടയുക, ആരാധനായലയങ്ങള്‍ നിര്‍മ്മിക്കുവാനുള്ള അനുമതി നിഷേധിക്കുക, സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് തടവും പിഴയും, പോലീസിന്റെ മര്‍ദ്ദന മുറകള്‍ എന്നിവയ്ക്കൊക്കെ ക്രൈസ്തവരെ തളര്‍ത്താന്‍ കഴിയില്ലെന്നു തെളിയിക്കുകയാണ് ആനുകാലിക സ്ഥിതി.

ചൈനയിലെ ദൈവ സഭകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ദി വോയ്സ് ഓഫ് മാര്‍ട്ടിയേഴ്സ് കാനഡയുടെ ഗ്രഗ്ഗ് മുഡ്ഡത്മാനുമായി ചൈന എയ്ഡിന്റെ ബോബ് ഫു നടത്തിയ അഭിമുഖത്തില്‍ ചൈനയിലെ സുവിശേഷ വിപ്ളവത്തിന്റെ നേര്‍ക്കാഴ്ച വെളിപ്പെടുത്തുന്നു.

ചൈനയില്‍ ഇപ്പോള്‍ 130 മില്യണ്‍ ക്രൈസ്തവര്‍ ഉള്ളത് 2030-ഓടെ 224 മില്യണായി ഉയരുമെന്നാണ് പ്രത്യാശിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0