ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ നാളെ ജനു.20 മുതല്‍

മുളക്കുഴ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 20 തിങ്കള്‍ മുതല്‍ 26 ഞായര്‍ വരെ തിരുവല്ല രാമന്‍ച്ചിറയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കും

Jan 19, 2020 - 10:23
 0
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ നാളെ ജനു.20 മുതല്‍

മുളക്കുഴ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 20 തിങ്കള്‍ മുതല്‍ 26 ഞായര്‍ വരെ തിരുവല്ല രാമന്‍ച്ചിറയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കും. 20-ാം തീയതി വൈകിട്ട് 5.30ന് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി.തോമസ് ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിക്കും. ‘വിശ്വാസത്തില്‍ നിലനില്പിന്‍’ എന്നതാണ് കണ്‍വന്‍ഷന്‍ തീം. പാസ്റ്റര്‍മാരായ വൈ.റെജി, ജെ.ജോസഫ്, ഡോക്ടര്‍ ഷിബു.കെ മാത്യു, ജോണ്‍ തോമസ്, ജോണ്‍സന്‍ സഖറിയ, ജോ കുര്യന്‍, റെജി ശാസ്താംകോട്ട, അനീഷ് ഏലപ്പാറ, ഏ.റ്റി ജോസഫ്, ജെയ്‌സ് പാണ്ടനാട്, പി.സി ചെറിയാന്‍, പി.ഐ ഏബ്രഹാം, ഡോക്ടര്‍ ഷിബു ശാമുവേല്‍, ഡോക്ടര്‍ സി.റ്റി.ലൂയിസ്‌കുട്ടി, ഡോക്ടര്‍ ജെയ്‌സണ്‍ തോമസ് തുടങ്ങി സ്വദേശത്തും വിദേശത്തുമുള്ള അനേകം ദൈവദാസന്മാര്‍ ദൈവവചനം പ്രസംഗിക്കും എന്ന് മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യു, സെക്രട്ടറി പാസ്റ്റര്‍ ഷൈജു തോമസ്, ബിലീവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല എന്നിവര്‍ അറിയിച്ചു.
 

20 ന് 4.30 മുതല്‍ 5.30 വരെ ശുശ്രൂഷക സമ്മേളനം.
21, 22 തീയതികളില്‍ 9.30 മുതല്‍ 1.00 വരെ പവ്വര്‍ കോണ്‍ഫറന്‍സ്
23 ന് 9.30 മുതല്‍ 1.00 വരെ സഹോദരീ സമ്മേളനം
  2.00 മുതല്‍ 4.30 വരെ മിഷനറി സമ്മേളനം
24ന് 9.00 മുതല്‍ 1.00 വരെ വേദപാഠശാലകളുടെ ബിരുദദാനസമ്മേളനം
  2.00 മുതല്‍ 4.00 വരെ വിവിധ ബോര്‍ഡുകളുടെ സംയുക്ത സമ്മേളനം
  വൈകിട്ട് 5.30 മുതല്‍ 8.45 വരെ പൊതുസമ്മേളനം
25ന് 9.30 മുതല്‍ 1.00 വരെ ഉണര്‍വ്വ് യോഗം
  2.00 മുതല്‍ 4.30 വരെ സണ്ടേസ്‌കൂള്‍ യുവജന വാർഷിക സമ്മേളനം
  വൈകിട്ട് 5.30 മുതല്‍ 8.45 വരെ പൊതുസമ്മേളനം
26 ഞായര്‍ 8.00 മുതല്‍ 1.00 വരെ സംയുക്ത സഭായോഗം

 

 

 

 

 

 

 

 

 

 

 

 

എല്ലാ ദിവസവും വൈകിട്ട് 5.30 മുതല്‍ 8.45 വരെ പൊതുസമ്മേളനം, 26 ഞായര്‍ 8.00 മുതല്‍ 1.00 വരെ നടക്കുന്ന സംയുക്ത സഭായോഗത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജെ.ജോസഫ് അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി. തോമസ് മുഖ്യസന്ദേശം നല്‍കും.
ഭാരത സുവിശേഷികരണത്തിനായി എത്തിച്ചേര്‍ന്ന മിഷണറിവര്യനായ റോബര്‍ട്ട് എഫ് കുക്കിനാല്‍ 1923-ല്‍ ആറട്ടുപ്പുഴ മണല്‍ പുറത്ത് ആരംഭിച്ചതാണ് ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍. 96 വര്‍ഷങ്ങള്‍ പിന്നിട്ട് 97-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കേരളത്തില്‍ 1300 ലധികം പ്രാദേശിക സഭകളും, 1600ലധികം പാസ്റ്റര്‍മാരും, 3 ലക്ഷത്തോളും വരുന്ന വിശ്വാസ സമൂഹവും ഉള്ള ശക്തമായ പ്രസ്ഥാനമാണ് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്. ഗള്‍ഫ് നാടുകളില്‍ എല്ലാം ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ കീഴിലുള്ള സഭകളുമുണ്ട്.
ജനറല്‍ കണ്‍വന്‍ഷന് റവ.സി.സി.തോമസ് ജനറല്‍ കണ്‍വീനറായും പാസ്റ്റര്‍മാരായ വൈ. റെജി, ജെ.ജോസഫ് എന്നിവര്‍ ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായും വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. കണ്‍വന്‍ഷന്റെ എല്ലാ ദിവസവും ഭക്ഷണക്രമീകരണവും, ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് താമസ സൗകര്യവും, വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കേരളാ സ്റ്റേറ്റിലെ വിശ്വാസികളെയും ശുശ്രൂഷകരെയും കൂടാതെ ഗള്‍ഫുനാടുകളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള പാസ്റ്റർമാരും വിശ്വാസികളും സംബന്ധിക്കും.