ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

ദൈവത്തെ സ്‌നേഹിക്കുവാനും, വിശ്വാസത്തില്‍ നിലനില്ക്കുവാനും വിശ്വാസികള്‍ സമര്‍പ്പിതരാകണം എന്ന് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി തോമസ് പറഞ്ഞു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് 97-ാ മത് ജനറല്‍ കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍

Jan 29, 2020 - 04:43
 0

ദൈവത്തെ സ്‌നേഹിക്കുവാനും, വിശ്വാസത്തില്‍ നിലനില്ക്കുവാനും വിശ്വാസികള്‍ സമര്‍പ്പിതരാകണം എന്ന് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി തോമസ് പറഞ്ഞു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് 97-ാ മത് ജനറല്‍ കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ സന്ദേശം നല്കുകയായിരുന്നു ഓവര്‍സിയര്‍. ഞായാറാഴ്ച രാവിലെ നടന്ന സംയുക്ത സഭാ യോഗത്തിന് സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ കര്‍ണാടക സ്റ്റേറ്റ് ഓവര്‍സിയര്‍ എം.കുഞ്ഞപ്പി, വൈ.റെജി, രാജന്‍.പി.സ്‌കറിയ, ജോസഫ് മറ്റത്തുകാല, തോമസ് എം.പുളിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. സഭയുടെ ഭരണസമിതിയായ സ്റ്റേറ്റ് കൗണ്‍സിലില്‍ നിന്ന് കാലവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് മെമന്റോ നല്കി ആദരിച്ചു. 2020-2022 വര്‍ഷത്തേക്ക് ചുമതലയേറ്റെടുത്ത പുതിയ കൗണ്‍സില്‍ അംഗങ്ങളുടെ നിയമന പ്രാര്‍ത്ഥന സ്റ്റേറ്റ് ഓവര്‍സിയര്‍ നിര്‍വ്വഹിച്ചു.ചര്‍ച്ച് ഓഫ് ഗോഡിന്റെ കേരളത്തിലെയും വിദേശ രാജ്യങ്ങളിലെയും സഭകളിലെ ശുശ്രൂഷകന്മാരും വിശ്വാസികളും സഭാ യോഗത്തില്‍ സംബന്ധിച്ചു. പാസ്റ്റര്‍ അനിഷ് ഏലപ്പാറയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ഓഫ് ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വ്വഹിച്ചു. കേരളത്തിലും വിദേശത്ത് നിന്നുമായി 1300 ലധികം സഭകളില്‍ നിന്നുമുള്ള ശുശ്രൂഷകരും നൂറുക്കണക്കിന് വിശ്വാസികളുമാണ് കണ്‍വന്‍ഷനില്‍ സംബന്ധിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0