മതപരിവർത്തന നിയന്ത്രണം : ഹർജികൾ ഒന്നിച്ച് പരിഗണിക്കും
മതംമാറിയുള്ള വിവാഹവുമായി ബന്ധപ്പെട്ട മതപരിവർത്തനം നിയന്ത്രിക്കുന്ന സംസ്ഥാന നിയമങ്ങൾക്കെതിരായ ഹർജികൾ ഒന്നിച്ചു പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
ഏഴ് സംസ്ഥാനങ്ങളിൽ നിലവിലുള്ള ഇത്തരം ഹർജികൾ സുപ്രീം കോടതിയിലേക്കു മാറ്റാൻ അപേക്ഷ നൽകാൻ കോടതി കക്ഷികളോടു നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയുടെ അഭിപ്രായം തേടുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. അലഹബാദ് , ഗുജറാത്ത് , കർണ്ണാടക , ജാർഖണ്ഡ് , ഉത്തരഖണ്ഡ് , ഹിമാചൽ പ്രദേശ് ഹൈക്കോടതിയിലാണ് ഇതു സംബന്ധിച്ച 21 ഹർജിയുള്ളത്.