ഗുജറാത്ത് ദമനിൽ ക്രിസ്തീയ ആരാധനക്കെതിരെ ആക്രമണം; വിശ്വാസികൾക്കും ശുശ്രൂഷകനും ക്രൂര മർദ്ദനം
പാസ്റ്റർ സജി മാത്യു വിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശ്രമം ഫെല്ലോഷിപ്പ് സഭയുടെ ദെമനിൽ ഉള്ള ലോക്കൽ സഭയിൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ അതിക്രമിച്ചു കയറുകയും സഭാ ശുശ്രൂഷകനെയും വിശ്വാസികളെയും മാരകമായി മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ആരാധന കഴിഞ്ഞതോടെ പത്തോളം വരുന്ന ആൾക്കാർ അൻപതോളം പേർ ആരാധിക്കുന്ന സഭാഹാളിലേക്കു അതിക്രമിച്ചു
പാസ്റ്റർ സജി മാത്യു വിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശ്രമം ഫെല്ലോഷിപ്പ് സഭയുടെ ദെമനിൽ ഉള്ള ലോക്കൽ സഭയിൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ അതിക്രമിച്ചു കയറുകയും സഭാ ശുശ്രൂഷകനെയും വിശ്വാസികളെയും മാരകമായി മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ആരാധന കഴിഞ്ഞതോടെ പത്തോളം വരുന്ന ആൾക്കാർ അൻപതോളം പേർ ആരാധിക്കുന്ന സഭാഹാളിലേക്കു അതിക്രമിച്ചു കയറുകയും ആരാധന നടത്താൻ പാടില്ല എന്ന് ആക്രോശിച്ചുകൊണ്ട് മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. സഭാ ഹാളിൽ ഉണ്ടായിരുന്ന സാധനസാമഗ്രികളും ബൈബിൾ, പാട്ടുപുസ്തകം എന്നിവ നശിപ്പിക്കയും ചെയ്തു. വിശ്വാസികളോട് സഭാ ഹാളിൽ നിന്നും പുറത്തു പോകാൻ പറഞ്ഞ അക്രമികൾ അസഭ്യ വർഷം തുടങ്ങുകയുംവിശ്വാസികൾക്കെതിരെ വിവിധ നിലകളിൽ ഉള്ള ആരോപണങ്ങൾ ഉയർത്തുകയും ചെയ്തു. സഭാശുശ്രൂഷകനെ മാരകമായി മർദ്ദിച്ചു അവശനാക്കി.
മാരകമായി പരുക്കേറ്റ കർത്തൃദാസൻ മോഹൻ അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമ പാലകരുടെ ഭാഗത്തു നിന്നും അനുകൂലമായി ഒരു സമീപനവും ഉള്ളതായി അറിവില്ല. വടക്കേന്ത്യയിലെ ഗ്രാമങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.ദൈവ ജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു