പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ സംയുക്ത സഹകരണ കരാറുമായി പോളണ്ടും ഹംഗറിയും

യേശുവിലുള്ള വിശ്വാസത്തെ പ്രതി പീഡനം ഏറ്റുവാങ്ങുന്ന ക്രൈസ്തവരെ സഹായിക്കാൻ സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ച് യൂറോപ്യന്‍ രാജ്യങ്ങളുമായ പോളണ്ടും ഹംഗറിയും. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽവെച്ചാണ് പോളിഷ് ഉപ വിദേശകാര്യമന്ത്രി

Aug 21, 2020 - 11:33
 0
പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ സംയുക്ത സഹകരണ കരാറുമായി പോളണ്ടും ഹംഗറിയും

ശുവിലുള്ള വിശ്വാസത്തെ പ്രതി പീഡനം ഏറ്റുവാങ്ങുന്ന ക്രൈസ്തവരെ സഹായിക്കാൻ സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ച് യൂറോപ്യന്‍ രാജ്യങ്ങളുമായ പോളണ്ടും ഹംഗറിയും. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽവെച്ചാണ് പോളിഷ് ഉപ വിദേശകാര്യമന്ത്രി പവൽ ജബ്ലോൻസ്‌കിയും ഹംഗറിയിലെ സഹമന്ത്രിയും ട്രിസ്റ്റൻ അസ്ബെജും ചേര്‍ന്നാണ് മതപീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ സംരക്ഷണം, പുനരുദ്ധാരണം എന്നിവ ഉറപ്പാക്കുന്ന കരാറില്‍ ഒപ്പുവെച്ചത്.അടിച്ചമർത്തപ്പെട്ട പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലേയും ക്രൈസ്തവര്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് കരാറിന് പിന്നാലെ പവൽ ജബ്ലോൻസ്‌കി പറഞ്ഞു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പ്രതിദിനം പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും അതാണ് മെമ്മോറാണ്ടത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന നവംബറിൽ വാർസോയിൽ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അമേരിക്കയുമായി ചേര്‍ന്നുള്ള സമ്മേളനവും അദ്ദേഹം പ്രഖ്യാപിച്ചു. പീഡിത ക്രൈസ്തവരുടെ സഹായത്തിനായി അന്താരാഷ്ട്ര അഭ്യർത്ഥന, സമ്മേളനം പുറപ്പെടുവിക്കുമെന്നു ജബ്ലോൻസ്‌കി പറഞ്ഞു.

അതേസമയം ഇരുരാജ്യങ്ങളിലെ ക്രൈസ്തവരെ സഹായിക്കുന്നതിനൊപ്പം ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർക്കുള്ള സഹായങ്ങൾ സന്നദ്ധ സംഘടനകൾ വഴിയല്ലാതെ നേരിട്ട് ലഭ്യമാക്കാനും കരാർ വഴിതുറക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ഏറ്റവും ശക്തമായി സ്വരമുയര്‍ത്തുന്ന രാജ്യമാണ് ഹംഗറി. ആന്‍ഡ്രസേജ് ഡൂഡയ്ക്കു കീഴിലുള്ള ഇപ്പോഴുള്ള പോളിഷ് ഗവണ്‍മെന്‍റും ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഭരണകൂടമാണ്