ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം: യുഎസ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി

അമേരിക്കയുടെ വാർഷിക മതസ്വാതന്ത്ര്യ റിപ്പോർട്ട് തള്ളി ഇന്ത്യ. ന്യൂനപക്ഷങ്ങൾ തീവ്ര ഹിന്ദുത്വ ഗ്രൂപ്പിൽ നിന്ന് ആൾക്കൂട്ട ആക്രമണം നേരിടുന്നുവെന്ന പരമാർശത്തിലാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യൻ പൗരൻമാർക്ക് ഭരണഘടനാ നൽകുന്ന അവകാശങ്ങളിൽ അഭിപ്രായം പറയാൻ ഒരു വിദേശ രാജ്യത്തിനും അവകാശമില്ലെന്നു പറഞ്ഞാണ് യുഎസ് റിപ്പോർട്ട് ഇന്ത്യ തള്ളിയത്.

Jun 26, 2019 - 19:20
 0

2018ലെ യുഎസ് വാർഷിക മത സ്വാതന്ത്ര്യ റിപ്പോർട്ടിൽഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ തീവ്ര ഹിന്ദുത്വ ഗ്രൂപ്പിൽ നിന്നും ആൾക്കൂട്ട ആക്രമണം നേരിടുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പശുവിറച്ചിയും ബീഫും കൈവശം വെച്ചെന്നാരോപിച്ച് ന്യൂനപക്ഷങ്ങൾക്കേതിരേ, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരേ ആക്രമണം നടക്കുന്നു എന്നും റിപ്പോർട്ടിൽ പരമാർശമുണ്ടായിരുന്നു.

റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ നിന്ന് ചോദ്യങ്ങളുയർന്ന സാഹചര്യത്തിൽ വിദേശ കാര്യ വക്താവ് രവീശ് കുമാർ പ്രതികരിച്ചതിങ്ങനെയാണ്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായും വൈവിധ്യമുള്ള സമൂഹമായും എല്ലാം ഇന്ത്യ അതിന്റെ മതേതരത്വ സ്വഭാവം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല അതിന്റെ സഹിഷ്ണുതാ മനോഭാവവും മറ്റുള്ളവരെ ഉൾക്കൊള്ളുന്ന സംസ്കാരവും എല്ലാം അറിവുള്ളതാണ്. ഇന്ത്യൻ ഭരണഘടന എല്ലാ പൗരൻമാർക്കും മൗലികാവകാശങ്ങൾ നൽകുന്നുണ്ട്, അത് ന്യൂനപക്ഷങ്ങളെ കൂടി ഉൾക്കൊള്ളുന്നതാണെന്നും രവീഷ് കുമാർ പറഞ്ഞു.

മതസ്വാതന്ത്ര്യത്തിനും മറ്റും സംരക്ഷണം നൽകുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നത് എല്ലാവരാലും അംഗീകരിക്കപ്പെട്ട കാര്യമാണ്. അതിൻമേൽ അഭിപ്രായം പറയാൻ ഒരു വിദേശ രാജ്യത്തിനും അവകാശമുണ്ടെന്ന് കരുതുന്നില്ലെന്നും രവീഷ്കുമാർ പറഞ്ഞു. മനുഷ്യാവകാശങ്ങളെ എത്ര നല്ല രീതിയിൽ രാജ്യങ്ങൾ മാനിക്കുന്നു എന്നതിലുള്ള റിപ്പോർട്ട് കാർഡാണ് ഇതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0