400 വര്‍ഷമായി ഒരു സ്ത്രീപോലും പ്രസവിക്കാത്ത ഒരു ഇന്ത്യന്‍ ഗ്രാമം
400 വര്‍ഷമായി ഒരു സ്ത്രീപോലും പ്രസവിക്കാത്ത ഒരു ഇന്ത്യന്‍ ഗ്രാമം രാജ്ഗര്‍ : ജീവിക്കുന്ന സ്വന്തം ഗ്രമത്തില്‍ 400 വര്‍ഷമായി ഒരു കുഞ്ഞ് പിറന്നു വീഴുന്നത് കാണാന്‍ ഭാഗ്യമില്ലാത്തവരാണ് മദ്ധ്യപ്രദേശിലെ ഒരു ഗ്രാമ വാസികള്‍ . ഗ്രാമത്തിലെ ഏതെങ്കിലും
ജീവിക്കുന്ന സ്വന്തം ഗ്രമത്തില്‍ 400 വര്‍ഷമായി ഒരു കുഞ്ഞ് പിറന്നു വീഴുന്നത് കാണാന്‍ ഭാഗ്യമില്ലാത്തവരാണ് മദ്ധ്യപ്രദേശിലെ ഒരു ഗ്രാമ വാസികള്‍ .
ഗ്രാമത്തിലെ ഏതെങ്കിലും സ്ത്രീ ഗര്‍ഭിണിയായാല്‍ പ്രസവിക്കുവാന്‍ ഗ്രാമാതിര്‍ത്തി കടന്നു മറ്റു സ്ഥലങ്ങളില്‍ പോകണം. ഗ്രാമത്തില്‍ നിന്നു പ്രസവിക്കുന്നത് ദുരന്തം വിളിച്ചു വരുത്തുമെന്നാണ് ഇവരുടെ വിശ്വാസം.
മദ്ധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയിലെ സങ്കശ്യാംജി ഗ്രാമത്തിലാണ് അപൂര്‍വ്വമായ ഈ ആചാരം. ഗ്രമത്തിനുമേല്‍ നിലനില്‍ക്കുന്ന ദൈവശാപമെന്നാണ് ഈ ആചരത്തിനു പിന്നില്‍ . 16-ാം നൂറ്റാണ്ടു മുതല്‍ ഒരു സ്ത്രീപോലും ഈ ഗ്രമത്തില്‍ പ്രസവിച്ചിട്ടില്ല. ഏതെങ്കിലും സ്ത്രീ ഈ ഗ്രാമത്തില്‍വച്ച് പ്രസവിച്ചാല്‍ ജനിക്കുന്ന കുട്ടി അംഗവൈകല്യമുള്ളവരായി മാറുകയോ, അമ്മയോ, കുഞ്ഞോ മരണപ്പെടുകയോ ചെയ്യുമെന്നുമാണ് ഗ്രാമവാസികള്‍ ഭയപ്പെടുന്നത്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഗ്രാമത്തിനുള്ളില്‍ അമ്പലം പണിയാനായി ദൈവങ്ങള്‍ എത്തിയത്രെ. അപ്പോള്‍ ഒരു സ്ത്രീ ഗോതമ്പു പൊടിക്കുകയായിരുന്നു. ഇതു കാരണം ശ്രദ്ധ മാറിയ ദൈവങ്ങള്‍ ദേഷ്യത്തിനു ഗ്രാമത്തെ ശപിച്ചുവത്രെ. ഈ ഗ്രാമത്തില്‍ ഒരു കുട്ടിയും ജനിക്കില്ല എന്നായിരുന്നു ശപിച്ചത്.
അതിനുശേഷം ഗര്‍ഭിണികളായ സ്ത്രീകളെല്ലാവരെയും പ്രസവ സമയം അടുക്കുമ്പോള്‍ ഗ്രാമത്തിനു പുറത്തു കൊണ്ടുപോവുകയാണ് പതിവ്. ഇതിനായിമാത്രം ഗ്രാമത്തിനു പുറത്തായി ഒരു മുറിതന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗ്രാമത്തിലെ 90 ശതമാനം പ്രസവും നടക്കുന്നത് ആശുപത്രികളില്‍വച്ചാണ്. എമര്‍ജന്‍സി ഘട്ടങ്ങളില്‍ ഗ്രാമത്തിനകത്ത് പുറത്തുകൊണ്ടുപോയി പ്രസവം നടത്തുമെന്നാണ് ഗ്രാമ മുഖ്യനായ നരേന്ദ്ര ഗുര്‍ജര്‍ പറയുന്നത്.