ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് കൺവെൻഷൻ ഒക്ടോ. 26 മുതൽ

IPC Chattisgarh State Convention from 26th October 2022

Oct 26, 2022 - 06:23
 0

ഐപിസി ഛത്തിസ്ഘട്ട് സ്റ്റേറ്റ് 16-ാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 26-മുതൽ 30 വരെ ടിൽദ പർസാദ റോഡ്, സാസാഹോളി, ഹെബ്രോൺ നഗറിൽ നടക്കും.

സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ജിജി പി. പോൾ ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ ജോസ്മോൻ എസ്. അധ്യക്ഷത വഹിക്കും. പാസ്റ്റർ സാം ജോർജ് (ഐപിസി, ജനറൽ സെക്രട്ടറി)  പാസ്റ്റർ ജോയ് തോമസ് (കേരള), പാസ്റ്റർ എം ജെ ഡേവിഡ് (ബഹ്റൈൻ), ഡോക്ടർ ഷിബു തോമസ് ,ഭോപ്പാൽ (പെർസിക്യൂഷൻ റിലീഫ്, ), പാസ്റ്റർ പി സി ജോസഫ് (കേരള) എന്നിവർ സന്ദേശങ്ങൾ നൽകും.

Also Read: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നോർത്ത് : 41-ാമത് റീജിയണൽ കൺവെൻഷൻ 2022 ഒക്ടോബർ 26 മുതൽ 30 വരെ

പാസ്റ്റർ ആനന്ദ് ഛത്രിയും, ഐപിസി ഛത്തിസ് ഘട്ട് സ്റ്റേറ്റ് ക്വയർ എന്നിവർ സംഗീതശുശ്രൂഷ നിർവ്വഹിക്കും. ബൈബിൾ ക്ലാസ്സ്‌, പിവൈപിഎ സമ്മേളനം,വനിതാ സമ്മേളനം, സ്പിരിച്വൽ മീറ്റിംഗ്,പൊതു യോഗങ്ങൾ, നവോത്ഥാന യോഗങ്ങൾ എന്നിവ വിവിധ സമയങ്ങളിൽ നടക്കും.

ശനിയാഴ്ച ഓർഡിനേഷൻ ശുശ്രൂഷ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന ശുശ്രൂഷകൻമാർക്ക് ശുശ്രൂഷയ്ക്കുള്ള അംഗീകാരവും യോഗ്യത പത്രവും നൽകും. പാസ്റ്റർ സാം ജോർജ് മുഖ്യാതിഥിയായി സംബന്ധിക്കും. പാസ്റ്റർമാരായ പി ഐ എബ്രഹാം, ജിജി പി പോൾ, ജോസ്മോൻ എസ്, ജോർജ് കുറമൂട്ടിൽ സഹോദരന്മാരായ രാജൻ സാമുവൽ അലക്സ്‌ തോമസ് എന്നിവർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0