ഐ.പി.സി മലബാർ മേഖലാ കൺവൻഷനും മാറ്റിവച്ചു; ദുരിതാശ്വാസത്തിനു 25 ലക്ഷം രൂപയുടെ പദ്ധതികൾക്ക് തുടക്കമായി

ജല പ്രളയത്താൽ കേരളത്തിലും പ്രത്യേകിച്ച് മലബാറിലും മറ്റും ഉണ്ടായ ദുരിതത്തെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഐ.പി.സി മലബാർ മേഖലയുടെ നവംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന

Sep 15, 2018 - 14:20
 0

ജല പ്രളയത്താൽ കേരളത്തിലും പ്രത്യേകിച്ച് മലബാറിലും മറ്റും ഉണ്ടായ ദുരിതത്തെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഐ.പി.സി മലബാർ മേഖലയുടെ നവംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൺവൻഷനും മാറ്റിവച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിനു 25 ലക്ഷം രൂപയുടെ പദ്ധതികൾക്ക് വയനാട്ടിൽ തുടക്കമായി.
സെപ്റ്റംബർ 12ന് മലബാറിൽ മേഖലാ വൈസ് പ്രസിഡണ്ട് പാസ്റ്റർ മോനി ചെന്നിത്തലയുടെ അദ്ധ്യഷതയിൽ കൂടിയ യോഗമാണ് കൺവൻഷൻ മാറ്റിവെയ്ക്കാൻ തീരുമാനിച്ചത്. ജനറൽ കോർഡിനേറ്റർ പാസ്റ്റർ കെ.സി.ഉമ്മൻ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് മേഖലാ സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് 25 ലക്ഷം രൂപയുടെ ദുരിതാശ്വാസ പദ്ധതികൾ അവതരിപ്പിച്ചു.
പാഴ്സനേജിനു സ്ഥലം വാങ്ങി നല്കുക, സഭാ ഹാൾ, വീടുകൾ എന്നിവ പുനർനിർമ്മിക്കുക, ഭക്ഷ്യ സാധനങ്ങൾ നലകുക, കർഷകർക്ക് സഹായം എന്നിവ പദ്ധതികളിൽ ഉൾപ്പെടും.
മേഖലാ ട്രഷറർ ജോർജ് തോമസ് , ജോയിൻറ് സെക്രട്ടറിമാരായ പാസ്റ്റർ കെ.സി സ്കറിയ, ജയിംസ് വർക്കി നിലമ്പൂർ, ചാരിറ്റി കൺവീനർ പാസ്റ്റർ ഷിബു ഫിലിപ്പ്, കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരായ സജി മത്തായി കാതേട്ട്, വി.സി.മാത്യു , ജില്ലാ കോർഡിനേറ്റർമാരായ പാസ്റ്റർ സജി പള്ളിക്കുന്നേൽ, വി.ഡി ബേബി, മലബാർ മേഖല പി .വൈ .പി .എ  പ്രസിഡണ്ട് സാം കൊണ്ടാഴി, സന്ദീപ് വിളുമ്പുകണ്ടം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കൺവൻഷൻ മാറ്റി വെച്ചതിനെ തുടർന്ന് മലബാറിലെ എല്ലാ ജില്ലകളിലും മിനി കൺവൻഷനുകളും ദുരിതാശ്വാസ പദ്ധതികളും നടപ്പിലാക്കുമെന്ന് മലബാർ മേഖലാ പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0