ഇറാനിൽ വീടുകളിൽ പ്രാർത്ഥന സംഘടിപ്പിച്ചു: ക്രൈസ്തവ പൗരന്മാർക്ക് തടവുശിക്ഷ
ഇറാനിൽ വീടുകളിൽ പ്രാർത്ഥന സംഘടിപ്പിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്തതിന് ഇറാനിൽ പൗരന്മാർക്ക് വർഷങ്ങൾക്കുള്ള തടവ് ശിക്ഷ. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പൗരന്മാർക്കാണ്
ഇറാനിൽ വീടുകളിൽ പ്രാർത്ഥന സംഘടിപ്പിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്തതിന് ഇറാനിൽ പൗരന്മാർക്ക് വർഷങ്ങൾക്കുള്ള തടവ് ശിക്ഷ. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പൗരന്മാർക്കാണ് ഇറാനിൽ തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിക്കിൾ-18 എന്ന സംഘടനയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്ലാം മതതിന് വിരോധമായി നിൽക്കുകയും, അതുമല്ലെങ്കിൽ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെയും, മറ്റു ന്യൂനപക്ഷങ്ങളെയും അറസ്റ്റ് ചെയ്യുന്നത് ഇറാനിൽ തുടർക്കഥയാണ്. ക്രൈസ്തവ വിഭാഗത്തിനെതിരെ നടത്തുന്ന അടിച്ചമർത്തലുകളുടെ ഏറ്റവും ഒടുവിലത്തേ ഉദാഹരണമാണ് ഇതെന്ന് ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവായ മെർവിൻ തോമസ് പ്രസ്താവിച്ചു.
ഇറാനിൽ റാമിൻ ഹസൻപൗർ എന്ന വിശ്വാസിക്ക് അഞ്ചുവർഷം, ഹാദി റെഹിമി നാലു വർഷം, സക്കീൻ ബെഞ്ചാതി, സയിദ് സജാത്പൂർ എന്നിവർക്ക് രണ്ടുവർഷം വീതവുമാണ് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. ഗിലാൻ പ്രവിശ്യയുടെ തലസ്ഥാനമായ റാഷ്ട്ടിൽ സജീവമായ ചർച്ച് ഓഫ് ഇറാൻ എന്ന പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിലെ അംഗങ്ങളാണ് നാലു പേരും. മെയ് മാസത്തിലാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്, തുടർന്ന് മുപ്പതിനായിരം ഡോളർ ജാമ്യത്തുക കെട്ടിവെക്കാൻ സാധിക്കാത്തതിനാൽ നാലുപേരും ഒരാഴ്ചയോളം റാഷ്ട്ടിലെ ജയിലിൽ കഴിഞ്ഞു. വ്യാജ ആരോപണങ്ങൾ കെട്ടിച്ചമച്ച് ജയിലിൽ അടച്ചിരിക്കുന്ന ക്രൈസ്തവരെയും, മറ്റുള്ളവരെയും വെറുതെ വിടണമെന്ന് അദ്ദേഹം ഇറാനിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഓപ്പൺ ഡോർസ് തയാറാക്കിയ ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും സുരക്ഷാഭീഷണിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഇറാന്‍. സംഘടനയുടെ റിപ്പോർട്ട് പ്രകാരം 169 ക്രൈസ്തവ വിശ്വാസികളെയാണ് കഴിഞ്ഞ വർഷം ഇറാൻ ജയിലിലടച്ചത്.