ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടി 200 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി 200 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ.

Apr 24, 2021 - 08:35
 0

ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി 200 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സംസ്ഥാനത്തിന്റെ 2021-22 വര്‍ഷത്തെ ബജറ്റിലാണ് ക്രിസ്ത്യന്‍ സമൂഹത്തിനുവേണ്ടി ഇത്രയധികം തുക വകയിരുത്തിയത്. ന്യൂനപക്ഷ സമൂദായത്തിന്റെ ഉന്നമനത്തിനുവേണ്ടി 1500 കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ സമൂദായ നേതാക്കള്‍ യെദ്യൂരപ്പക്കുക്കും ക്രിസ്ത്യന്‍ ഡെവലപ്പ്‌മെന്റ് ചെയര്‍മാന്‍ ജോയ്‌ലൂസ് ഡിസൂസയ്ക്കും നന്ദി അറിയിച്ചു. പലതവണ തീവ്ര ക്രിസ്ത്യന്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച യെദ്യൂരപ്പ മുഖ്യമന്ത്രിയായത് ക്രിസ്ത്യന്‍ സമൂഹം ഏറെ ആശങ്കയോടെയാണ് വീക്ഷിച്ചത്. എന്നാല്‍ ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടി മാത്രം 200 കോടി രൂപയാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ വകയിരുത്തിയത്. മതേതര നിലപാടുള്ള സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ പോലും ഇത്തരത്തില്‍ പ്രത്യേകം തുക വകയിരുത്താപ്പോഴാണ് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകയില്‍ ഇത്രയധികം തുക ക്രിസ്ത്യന്‍ സമൂദായത്തിനുവേണ്ടി വകയിരുത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0