ന്യൂനമർദം മധ്യപ്രദേശ് മേഖലയിലേക്ക്; തീവ്രമഴ കുറയുമെന്ന് റിപ്പോർട്ട്
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മധ്യപ്രദേശ് മേഖലയിലേക്കു മാറി. കേരളത്തിൽ അതിതീവ്ര മഴ ഉണ്ടാകില്ലെന്നും വിലയിരുത്തൽ. എന്നാൽ പതിമൂന്നു ജില്ലകളിൽ അതീവജാഗ്രത നിർദേശം (റെഡ് അലർട്ട്) തുടരും
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മധ്യപ്രദേശ് മേഖലയിലേക്കു മാറി. കേരളത്തിൽ അതിതീവ്ര മഴ ഉണ്ടാകില്ലെന്നും വിലയിരുത്തൽ. എന്നാൽ പതിമൂന്നു ജില്ലകളിൽ അതീവജാഗ്രത നിർദേശം (റെഡ് അലർട്ട്) തുടരും. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. കാസർകോട് അതിജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) ആണുള്ളത്. അതേസമയം, ഇടുക്കി അണക്കെട്ടിൽനിന്ന് പുറത്തേക്ക് അധികജലം ഉടൻ ഒഴുക്കില്ല. പരമാവധി സംഭരണശേഷിയായ 2403 അടിയിലെത്തിയാൽ മാത്രമേ പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയുള്ളൂ. ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 15 ലക്ഷം ലീറ്റർ (1500 ക്യുമെക്സ്) വെള്ളമാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. നിലവിൽ 2402.26 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി ജില്ലയിൽ പലയിടത്തും വൈദ്യുതി നിലച്ചിട്ട് 24 മണിക്കൂർ പിന്നിട്ടു. മൊബൈൽ, ലാൻഡ് ഫോണുകളും നിശ്ചലമാണ്. പ്രധാന റോഡുകൾ തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനത്തിനുപോലും ആരെയും വിളിക്കാനാവുന്നില്ല