ഇനി ലഘുലേഖ കൊടുക്കാൻ പോകുന്നവരെ സർജിക്കൽ വാർഡിൽ കാണേണ്ടിവരും; എൻ. ഹരി

കോട്ടയം മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം സുവിശേഷ പ്രതികൾ വിതരണം ചെയ്ത് സുവിശേഷകനെ തടയുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്ത ബി.ജെ.പി ജില്ലാ പ്രസിഡൻറ് എൻ. ഹരി വീണ്ടും വിവാദ പരാമർശങ്ങളുമായി രംഗത്ത്. പ്രാർത്ഥിക്കാൻ പോകുന്ന സുവിശേഷകർ സ്ത്രീകളുടെ വാർഡിൽ നിർബന്ധപൂർവ്വം കയറുന്നതായും പണം കൊടുത്തു മതം മാറ്റാൻ ശ്രമിക്കുന്നതായും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ആരോപിച്ചു

Jun 12, 2019 - 19:16
 0

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം സുവിശേഷ പ്രതികൾ വിതരണം ചെയ്ത് സുവിശേഷകനെ തടയുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്ത ബി.ജെ.പി ജില്ലാ പ്രസിഡൻറ് എൻ. ഹരി വീണ്ടും വിവാദ പരാമർശങ്ങളുമായി രംഗത്ത്. പ്രാർത്ഥിക്കാൻ പോകുന്ന സുവിശേഷകർ സ്ത്രീകളുടെ വാർഡിൽ നിർബന്ധപൂർവ്വം കയറുന്നതായും പണം കൊടുത്തു മതം മാറ്റാൻ ശ്രമിക്കുന്നതായും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ആരോപിച്ചു. ഇനിയും ഇതാവർത്തിച്ചാൽ രണ്ടു കാലിൽ കയറി പോകുന്നവരെ പിന്നീട് സർജിക്കൽ വാർഡിൽ കാണേണ്ടിവരും എന്ന് അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇനിയും അവിടെ സുവിശേഷപ്രതികൾ വിതരണം ചെയ്യും എന്ന് പരസ്യമായി പറഞ്ഞ പെൺകുട്ടി വരുന്ന ദിവസം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നും കഞ്ചാവും പോലെ സുവിശേഷ പ്രവർത്തനങ്ങളും സാമൂഹിക വിപത്താണെന്ന് എൻ. ഹരി ആരോപിച്ചു. എന്നാൽ ശക്തമായ പ്രതിഷേധവുമായി വിവിധ ക്രൈസ്തവ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യ ഒരു മതേതര രാജ്യം ആണെന്നും മതത്തിൽ വിശ്വസിക്കാനും മതം പ്രചരിപ്പിക്കാനുള്ള അവകാശം എല്ലാ പൗരന്മാർക്കും ഉണ്ടെന്നു നേതാക്കൾ പ്രതികരിച്ചു.

 

എൻ. ഹരിയുടെ വിവാദ പരാമർശമുള്ള ഫേസ്ബുക് പോസ്റ്റ് ചുവടെ:

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0