സുവിശേഷം മധുരമായി കേൾക്കാം; മലയാളം ബൈബിൾ 24 മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോ ബുക്ക്

Nov 5, 2023 - 07:36
Nov 6, 2023 - 07:36
 0

മലയാളം ബൈബിൾ 24 മണിക്കൂറോളം ദൈർഘ്യമുള്ള ഓഡിയോ ബൈബിളായി പുറത്തിറക്കി.  ഒന്നര വർഷത്തെ ശ്രമഫലമായാണ് ഓഡിയോ ബൈബിൾ യാഥാർഥ്യമായത്. മൂന്നരപ്പതിറ്റാണ്ടായി ക്രിസ്തീയ ഭക്തിഗാനരംഗത്തെ സജീവസാന്നിധ്യമായ ബിനോയ്‌ ചാക്കോയുടെ ശബ്ദത്തിലാണ് ഓഡിയോ ബൈബിൾ. ആറായിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുള്ള ബിനോയിയുടേതാണ് ജീസസ് സിനിമയുടെ മലയാളം പതിപ്പിലെ ക്രിസ്തുവിന്റെ ശബ്ദം. പതിനായിരത്തിലധികം പരസ്യങ്ങൾക്ക് ശബ്ദം നൽകിയിട്ടുള്ള അദ്ദേഹം ദേശത്തും വിദേശത്തുമായി നൂറുകണക്കിന് വേദികളിൽ പാടിയിട്ടുണ്ട്. സുനിൽ സോളമന്റെയും വി ജെ പ്രതീഷിന്റെയും നേതൃത്വത്തിലാണ് സംഗീത പശ്ചാത്തലം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ശബ്ദലേഖന രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാൻലി ജേക്കബിന്റെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന ടീമാണ് ബൈബിൾ സാക്ഷാത്ക്കരിച്ചത്.
യൂട്യുബിലും മറ്റെല്ലാ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലും പെൻഡ്രൈവിലും ഓഡിയോ ബൈബിൾ ലഭ്യമാകും. മൊബൈൽ അപ്ലിക്കേഷനും ലഭ്യമാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0