മട്ടാഞ്ചേരിയിലെ ചരിത്രമുറങ്ങുന്ന ജൂതപ്പള്ളി മഴയില്‍ തകര്‍ന്നു

കൊച്ചിയുടെ പൈതൃകസ്മാരകമായ ജൂതപ്പള്ളി തകര്‍ന്നു. കേരളത്തിലെ ജൂതചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് മട്ടാഞ്ചേരിയിലെ കറുത്ത ജൂതപ്പള്ളിക്കുള്ളത്. കാലങ്ങളായി പരിപാലിക്കപ്പെടാതെ കിടക്കുകയായിരുന്നു

Sep 10, 2019 - 11:21
 0
മട്ടാഞ്ചേരിയിലെ ചരിത്രമുറങ്ങുന്ന ജൂതപ്പള്ളി മഴയില്‍ തകര്‍ന്നു

കൊച്ചിയുടെ പൈതൃകസ്മാരകമായ ജൂതപ്പള്ളി തകര്‍ന്നു. കേരളത്തിലെ ജൂതചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് മട്ടാഞ്ചേരിയിലെ കറുത്ത ജൂതപ്പള്ളിക്കുള്ളത്. കാലങ്ങളായി പരിപാലിക്കപ്പെടാതെ കിടക്കുകയായിരുന്നു ജൂതപ്പള്ളി. ചൊവ്വാഴ്ച ഉച്ചയോടെ മഴയില്‍ തകര്‍ന്നു വീഴുകയായിരുന്നു.
2018ലാണ് ജുതപ്പള്ളിയുടെ 450ാം വാര്‍ഷികാഘോഷം നടന്നത്. ഇസ്രയേലിലേക്ക് കുടിയേറിയ ജൂത സമൂഹാംഗങ്ങളും വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന അവരുടെ മക്കളും ചെറുമക്കളും ആഘോഷപരിപാടികളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അത് ആഘോഷമായി മാത്രം നിലകൊണ്ട്. പിന്നീട് പരിപാലിക്കാന്‍ നിന്നില്ല.

1567-ലാണ് ജൂത സിനഗോഗ് സ്ഥാപിതമായത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി അറിയപ്പെടുന്നത് തന്നെ. എ.ഡി 68 ല്‍ ജറുസലേമിലെ രണ്ടാം ദേവാലയം നശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന്, മതപീഡനത്തില്‍ നിന്ന് രക്ഷപെടാനായി ജൂതര്‍ കേരളത്തില്‍ കുടിയേറി എന്നാണ് പരമ്ബരാഗതമായ വിശ്വാസം. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ജൂതന്മാര്‍ കേരളത്തിലെത്തി എന്നാണ് പറയപ്പെടുന്നത്.

1565 ല്‍ പോര്‍ച്ചുഗീസുകാരുടെ ഉപദ്രവം സഹിക്കാനാവാതെ സഹായ അഭ്യര്‍ത്ഥനയുമായി കൊച്ചി രാജാവിന്റെ പക്കലെത്തി ജൂതന്മാര്‍. രാജാവ് മട്ടാഞ്ചേരിയിലെ ഒരു തെരുവ് തന്നെ അവര്‍ക്കായി നല്‍കുകയും ചെയ്തു എന്നാണ് ചരിത്രം. തുടര്‍ന്നാണ് മട്ടാഞ്ചേരിയില്‍ ജൂത തെരുവും ജൂത സിനഗോഗും ഉടലെടുക്കുന്നത്. 1968ലാണ് സിനഗോഗിന്റെ 400ാം വാര്‍ഷികം ആഘോഷിച്ചത്. ഇന്ദിരാഗാന്ധിയായിരുന്നു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.