മിഷനറി ഗ്രഹാം സ്റ്റൈയ്ൻസിന്റെ ജീവിതകഥയുടെ പ്രദർശനം ജൂലൈ 28ന് മൂവാറ്റുപുഴയിൽ

ക്രിസ്ത്യൻ മിഷിനറി ഡോ. ഗ്രഹാം സ്റ്റൈയ്ൻസിന്റെയും രണ്ടു മക്കളുടെയും യഥാർത്ഥ ജീവിതകഥ WARPATH എന്ന ക്രിസ്ത്യൻ ഫിലിം മൂവാറ്റുപുഴ മുനിസിപ്പൽ ടൌൺ ഹാളിൽ ജൂലൈ 28 ഞായർ വൈകിട്ട് 4 മുതൽ 7 വരെ പ്രദർശിപ്പിക്കും. മൂവാറ്റുപുഴയിലെ എല്ലാ ക്രിസ്തിയ സഭകളും ഒത്തു ചേർന്നാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കത്തോലിക്കാ,

Jul 26, 2019 - 15:55
 0
മിഷനറി ഗ്രഹാം സ്റ്റൈയ്ൻസിന്റെ ജീവിതകഥയുടെ പ്രദർശനം ജൂലൈ 28ന് മൂവാറ്റുപുഴയിൽ
ക്രിസ്ത്യൻ മിഷിനറി ഡോ. ഗ്രഹാം സ്റ്റൈയ്ൻസിന്റെയും രണ്ടു മക്കളുടെയും യഥാർത്ഥ ജീവിതകഥ WARPATH എന്ന ക്രിസ്ത്യൻ ഫിലിം മൂവാറ്റുപുഴ മുനിസിപ്പൽ ടൌൺ ഹാളിൽ ജൂലൈ 28 ഞായർ വൈകിട്ട് 4 മുതൽ 7 വരെ പ്രദർശിപ്പിക്കും. മൂവാറ്റുപുഴയിലെ എല്ലാ ക്രിസ്തിയ സഭകളും ഒത്തു ചേർന്നാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കത്തോലിക്കാ, യാക്കോബായ, പ്രൊട്ടസ്റ്റന്റ് സഭാ നേതാക്കളും ഒത്തുചേരുന്ന വേദിയാവും. 1999 ഒറീസയിൽ വച്ച് ഗ്രഹാം സ്റ്റൈൻസിനെയും രണ്ടു ആൺകുട്ടികളെയും ജീപ്പിൽ വച്ച് ദാരുണമായി കൊലപ്പെടുത്തിയ സംഭവം ഇന്നും അനേക മനുഷ്യ മനസുകളിൽ ദുഃഖം തളം കെട്ടി നിർത്തുന്നതാണ്. ഇതിൽ ഏറ്റവും ശ്രദ്ദേയമായതു ഗ്രഹാം സ്റ്റൈൻസിന്റെ ഭാര്യ ഗ്ലാഡിസ് ഗ്രഹാം ഈ കൊലപ്പെടുത്തിയ വ്യക്തികളോട് ഹൃദയപൂർവ്വം ക്ഷമിച്ചു എന്നുള്ളതാണ്. ഡോക്ടറായ ഗ്രഹാം സ്റ്റൈൻസ്, എല്ലാരാലും ഉപേക്ഷിക്കപ്പെട്ട കുഷ്ഠരോഗികളെ പരിചരിക്കാൻ ഓസ്‌ട്രേലിയയിൽ നിന്നും ഭാരത സംസ്ഥാനമായ ഒറീസയിൽ തന്റെ ജീവിതം മുഴുവൻ കുടുംബമായി മാറ്റിവച്ച അസാധാരണ ദൃശ്യാവിഷ്കാരമാണ് WARPATH എന്ന ക്രിസ്ത്യൻ ഫിലിമിൽഉള്ളത്.