ഭാര്യ നേഴ്സ് ആണ്.അവൾ ജോലിക്ക് പോകാണ് - ഫേസ്ക്കിൽ വൈറലായ ഒരു പോസ്റ്റ്

ഞങ്ങടെ സ്ഥലം Dallas പൂർണായും Shutt down ആണ്. കൊറൊണ പകരുന്ന കാരണം കുട്ടികളുടെ രണ്ടു പേരുടെയും സ്കൂൾ അടച്ചു

Mar 27, 2020 - 15:21
 0
ഭാര്യ നേഴ്സ് ആണ്.അവൾ ജോലിക്ക് പോകാണ്  -   ഫേസ്ക്കിൽ വൈറലായ ഒരു പോസ്റ്റ്

ഭാര്യ നേഴ്സ് ആണ്.❤ അവൾ ജോലിക്ക് പോകാണ്.❤ ............................

നഴ്സ് ആയ ഭാര്യയെക്കുറിച്ചും ദൈവത്തിലുളള വിശ്വാസത്തെക്കുറിച്ചും തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഭർത്താവ് പങ്ക് വെച്ച വാക്കുകൾ  സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ആ കുറിപ്പുകൾ ചുവടെ.

ഞങ്ങടെ സ്ഥലം Dallas പൂർണായും Shutt down ആണ്. കൊറൊണ പകരുന്ന കാരണം കുട്ടികളുടെ രണ്ടു പേരുടെയും സ്കൂൾ അടച്ചു. ക്ളാസ് ഓൺ ലൈനിൽ ആണ്.എൻ്റെ ബിസിനസ്സ് സ്ഥാപനം കസ്റ്റമേഴ്സിന് എമർജൻസി ആവശ്യങ്ങൾ ഉണ്ടെങ്കിൽ മാത്രമെ തുറക്കുന്നൊള്ളു.

ബെൻസി.അവൾ രാവിലെ എഴുന്നേറ്റ് പ്രാർത്ഥിച്ച് കുളിച്ച് സുന്ദരിയായി എനിക്കുള്ള ചായയും മൂന്ന് ചപ്പാത്തിയും ഉണ്ടാക്കി കറിയുടെ കൂടെ ടേബിളിൽ മുടി വച്ചു. പിള്ളേർക്കുള്ള ഭക്ഷണവും അവർക്ക് ഓൺലൈൻ ക്ളാസിലിരിക്കുമ്പൊ തിന്നാനുള്ള രണ്ട് പാക്കറ്റ് ചിപ്സും എടുത്ത് വച്ചു.( ചിപ്സ് എവിടെ വക്കുന്നു എന്നവൾ മൂത്തവനോട് പറയില്ല. പറഞ്ഞാൽ അവൻ Full ബോക്സ് ഒറ്റ ദിവസം കൊണ്ട് തീർക്കും ) എന്നിട്ട് എന്നോട് പറഞ്ഞു. "എട്ടര ആകുമ്പൊ അവരെ വിളിച്ചൊ. അതു വരെ അവർ ഉറങ്ങിക്കോട്ടെ". അതിനിടക്ക് അവൾ എന്തൊ കഴിച്ചു. ഇമ്മ്യൂണിറ്റി കുറവുള്ളത് കൊണ്ട് നാരങ്ങ പിഴിഞ്ഞ വെള്ളം കുടിച്ചു. ഒന്നുടെ പ്രാർത്ഥിച്ചു. ബൈബിൾ വായിച്ചു.

ഞാൻ എന്നും ചോദിക്കണ ചോദ്യം ഇന്നും ചോദിച്ചു. അതിനിടക്ക് അവൾ എന്തൊ കഴിച്ചു. ഇമ്മ്യൂണിറ്റി കുറവുള്ളത് കൊണ്ട് നാരങ്ങ പിഴിഞ്ഞ വെള്ളം കുടിച്ചു. ഒന്നുടെ പ്രാർത്ഥിച്ചു. ബൈബിൾ വായിച്ചു. എന്നിട്ട് എൻ്റടുത്ത് വന്ന് നെറ്റിയിൽ ഒരുമ്മയും തന്നു.എന്നിട്ട് പള്ളിന്ന് കൊണ്ടന്ന അന്നാം വെള്ളം തൊട്ട് എൻ്റെ നെറ്റിയിലും മുക്കിലും നെഞ്ചിലും തൊട്ടു കൊറോണ വരാതിരിക്കാൻ. ഞാൻ എന്നും ചോദിക്കണ ചോദ്യം ഇന്നും ചോദിച്ചു. ഇവിടെ ഒരു County Hospitalൽ Case Manager ആയി ജോലി ചെയ്യുന്ന അവളോട് സ്ഥിരം ചോദിക്കണ ചോദ്യം. കുട്ടാ കുട്ടന് വിട്ടിലിരിന്ന് ചെയ്യുന്ന ജോലി try ചെയ്തുടെ. അല്ലെങ്കിൽ ജോലി നിർത്തിക്കൂടെ. നമുക്ക് ഉള്ളതുകൊണ്ട് സ്വസ്ഥായി ജീവിക്കാം. അവൾ ചിരിച്ചിട്ട് മറുപടി പറഞ്ഞു. "എൻ്റെ തമ്പുരാൻ എനിക്കൊന്നും വരുത്തില്ല." എന്നിട്ടവൾ അത് ചൊല്ലി.

"I am vaccinated with the precious blood of Jesus christ.No virus can touch me."

ശാസ്ത്രത്തെക്കാൾ കൂടുതൽ ദൈവത്തെ സ്നേഹിക്കുന്ന അവളോട് പറയാൻ മറുപടിയില്ലാതെ ഞാനവളെ നോക്കി. എൻ്റെ കണ്ണുകൾ നിറയുന്നുണ്ടാർന്നു. അവളുടെ വിശ്വാസമാണവളുടെ ആത്മ ധൈര്യം. അതിനെതിരെ സംസാരിക്കാൻ ഞാൻ തെയാറല്ലായിരുന്നു. അവൾ ചിരിച്ചിട്ട് ഒരു കഥ പറഞ്ഞു എന്നോട്. മഴക്ക് വേണ്ടി പ്രാർത്ഥിച്ച ഒരു വലിയ ഗ്രാമത്തിലെ ജനങ്ങളിൽ മഴ നനയാതിരിക്കാൻ ഒരു കുട്ടി മാത്രം കൈയ്യിൽ കുടയെടുത്ത കഥ. ഞാനവളുടെ വിശ്വാസത്തെ സൂക്ഷിച്ച് നോക്കുമ്പോഴൊക്കെ ആ കുട്ടിയെ പൊലാകാൻ അവൾ എന്നോട് പറയുമായിരുന്നു.മഴ കിട്ടാൻ പ്രാർത്ഥിച്ച് ദൈവം മഴ പെയ്യിക്കുമെന്ന് ഉറപ്പില്ലാത്ത കുടയെടുക്കാതിരുന്ന ആ ഗ്രാമത്തിലെ ജനങ്ങളെപ്പോലാകരുതെന്നും അവൾ എന്നത്തേയും പോലെ കൂട്ടി ചേർത്തു.

( ഈ കഥ പുതുമ നഷ്ടപ്പെടാതെ ഏറ്റവും കൂടുതൽ കെട്ടിരിക്കുന്ന വ്യക്തി ഈ ലോകത്ത് ഞാനാണ് എന്നതിൽ എനിക്ക് സംശയമില്ല )

അവൾ ചോദിച്ചു. "ഞാൻ ഗരാജ് വഴി പൊകാണാ അതൊ front ഡോറിൽ കൂടെ പോകണൊ." ഞാൻ ഇറങ്ങി ചെന്ന് വാതിൽ തുറന്നു.അവൾ ഒരുമ്മ കൂടെ തന്ന് ഇറങ്ങി. ചിരിച്ചോണ്ട് വണ്ടി സ്റ്റാർട്ടാക്കി പൊയി. അതിനിടക്ക് ഞാൻ ഒരു ഫോട്ടോ എടുത്തു. അപ്പൊ അവൾ പറഞ്ഞു. "ഒന്ന് ധൈര്യായിട്ടിരിക്കടർക്കാ. നിൻ്റെ ഫോട്ടൊ എടുക്കൽ കണ്ടാ നമ്മൾ എല്ലാം കൊറോണ വന്ന് ചാകുന്ന പോലാണല്ലൊ." കൊറോണ വരുമൊ ഇല്ലയൊ എന്നതല്ല. വന്നാലും വന്നില്ല എങ്കിലും ഈ ബെൻസി ഒരു ഭാര്യ എന്ന നിലയിൽ എന്നോടും അമ്മ എന്ന നിലയിൽ മക്കളോടും ( Fabian and Bianca ) സൂപ്പർ ഫെർഫെക്ടാണ്. അതിലുപരി ഒരു നേഴ്സ് എന്നതിൽ സമൂഹത്തോടും ചെയ്യുന്ന ജോലിയോടും.

വീട്ടുകാരുടെ ഇഷ്ടത്തിനെതിരായി അവസാനം അവരെ സമ്മതിപ്പിച്ച് നേഴ്സിംഗ് പഠിച്ച് സന്തോഷത്തോടെ ചിരിച്ചോണ്ട് ഈ കൊറോണ സമയത്തും തുള്ളിച്ചാടി അവൾ പോകണ കാണണം. അതൊരു ഒന്നൊന്നര പോക്കാ. വൈകിട്ട് അഞ്ചു മണിയാകുമ്പോ വരും. പിന്നെ കൊറെ കലപില ശബ്ദങ്ങളാ. പിള്ളേർക്കും എനിക്കും ഒരു അര മണിക്കുർ സമാധാനം തരില്ല.പിന്നെ ചായ ഉണ്ടാക്കലായി.ഉള്ളി വട ഉണ്ടാക്കലായി.നാട്ടിന്ന് കൊണ്ടന്ന അലുവയും ജിലേബിയും കൂട്ടുകാരികൾ തന്ന അച്ചപ്പവും ഉണ്ണിയപ്പവും പങ്കുവക്കലായി.ബുക്കു വായിക്കലായി.17 വയസുള്ള മകനോട് മലയാളി പെണ്ണിനെ തന്നെ പ്രേമിക്കണം. അവളെ മാത്രം കെട്ടണം എന്ന് പറഞ്ഞ് കൊടക്കലായി.ബാക്ക് Yard ൽ വേപ്പിലക്കും മുരിങ്ങാ ചെടിക്കും മുല്ലക്കുമൊക്കെ വളമിടലായി വെള്ളമൊഴിക്കലായി. തൊട്ടടുത്ത കൂട്ടുകാരികളെ വിളിച്ച് പരസ്പരം ആശുപത്രി വിശേഷം പറയലായി. എല്ലാരും കൂടെ ഉണ്ടാക്കിയ ഭക്ഷണം കഴിഞ്ഞ് പിള്ളേരെക്കൊണ്ട് പാത്രം കഴിപ്പിച്ച് TV എല്ലാം കണ്ട് കുടുംബ പ്രാർത്ഥനയും ഒരുമിച്ചുള്ള ബൈബിൾ വായനയും (Sams 91) കഴിഞ്ഞ് എല്ലാരും കൂടെ സ്തുതി പറയും. എനിക്കും പിള്ളേർക്കും സ്തുതി മാത്രം. പക്ഷെ അവളെ ഞങ്ങളെല്ലാരും പ്രാർത്ഥന കഴിയുമ്പോ കെട്ടിപിടിക്കും.നെറ്റിയിലും കവിളിലുമൊക്കെ കൊറെ ഉമ്മ കൊടുക്കും അങ്ങോട്ടും ഇങ്ങോട്ടും. അന്നുണ്ടായ വഴക്ക് എല്ലാം അതോടെ അവൾ തീർക്കും. പിന്നെ അവളും മോളും കുടെ ഈസ്റ്റർ നൊയമ്പിൻ്റെ ഭാഗമായി ഒരുമിച്ചിരുന്ന് ബൈബിളും വായിച്ച് പ്രാർത്ഥിക്കും (അന്നേരം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാനും കുട്ടികളും കാണാറുണ്ട്). പിന്നെ നാട്ടിൽ ഞങ്ങടെ രണ്ട് പേരുടെയും വീട്ടിലോട്ടും വിളിച്ച് 11 കഴിഞ്ഞെ കിടക്കു. മക്കടെ ഫോണും Ipad ഉം വാങ്ങി വച്ചെ കിടക്കാൻ വിടു പിള്ളേരെ.

അപ്പോഴേക്കും പത്തു തവണയെങ്കിലും പറയും. ധൈര്യയിട്ടിരി. ഒരു കൊറൊണയും ഒന്നും ചെയ്യില്ല. കെട്ടിപ്പിടിച്ച് കിടക്കുമ്പോഴും പറയും. ഒരു കൊറോണയും നമ്മളെ തൊടില്ല. കൊറോണ തൊടട്ടെ തൊടാതിരിക്കട്ടെ. ശാസ്ത്രവും ദൈവവും ജയിക്കട്ടെ. ഇപ്പോൾ ഈ ലോകത്ത് ഒരു മനുഷ്യ ജീവി എന്ന നിലയിൽ എനിക്ക് ഏറ്റവും കടപ്പാട് മെഡിക്കൽ ഫീൽഡിൽ വർക്ക് ചെയ്യുന്നവരോടാണ്.

എൻ്റെ ഭാര്യ ഒരു നേഴ്സാണ്. And I am proud of her. ബെൻസിയുടെ ഭർത്താവ് എന്നതിനേക്കാൾ ഉപരി ഒരു Nurse ആയി വർക്ക് ചെയ്യുന്ന ബെൻസി എൻ്റെ ഭാര്യ എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു.എല്ലാ നേഴ്സുമാരുടേയും ജീവിതം ഈ കൊറൊണ കാലഘട്ടത്തിൽ ഇങ്ങനായിരിക്കും. ലോകത്തുള്ള എല്ലാ health care Workers നോടും ഒന്നു പറഞ്ഞോട്ടെ. "ഞങ്ങൾ ജീവിക്കുന്ന ഈ ലോകത്തെ നിങ്ങൾ മാലാഖമാർ ഒത്തിരി സുന്ദരമാക്കുന്നു".

We all are proud about all of you.

#love to all #Nurses #Proud about all #Medical #Staffs and #Health #Care #Professionals.

Jojo Kottackal  facebook post