ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റിനു പുതിയ ഭാരവാഹികൾ; ഡോ.സണ്ണി ഫിലിപ്പ് പ്രസിഡൻ്റ്

Oct 13, 2022 - 00:55
Oct 13, 2022 - 02:20
 0

ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റിൻ്റെ വാർഷിക കൺവൻഷനും മിഷനറി കോൺഫ്രൻസും ഒക്ടോ.6 മുതൽ 9 വരെ നടന്നു. സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ.സണ്ണി ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർമാരായ ബാബു സക്കറിയ, കെ.കോശി, ജയിംസ് റാം, റെജി ഫിലിപ്പ്, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ച നടന്ന സമാപന സമ്മേനത്തിൽ 52 ശുശ്രൂഷകർക്ക് ഓർഡിനേഷൻ നല്കി. ഒക്ടോ. 8 ന് നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.
ജനറൽ കൗൺസിൽ അംഗം ജോർജ് തോമസ് വടക്കഞ്ചേരി ഇലഷൻ കമ്മിഷണർ ആയിരുന്നു. പാസ്റ്റർ ഭാസ്കരൻ പാലക്കാട് റിട്ടേണിംഗ് ഓഫീസർ ആയും പാസ്റ്റർ കെ.കോശി ഒബ്സർവർ ആയും പ്രവർത്തിച്ചു.

ഡോ.സണ്ണി ഫിലിപ്പ് (പ്രസിഡൻ്റ്), പാസ്റ്റർ വർഗീസ് മാത്യു (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ മാത്യു യോഹന്നാൻ (സെക്രട്ടറി), പാസ്റ്റർ മൈക്കിൾ മാത്യു, രാജു കുരുവിള (ജോ. സെക്രട്ടറിമാർ), ബാബു മാത്യു ( (ട്രഷറാർ) എന്നിവരാണ് ഭാരവാഹികൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0