പിവൈപിഎ മലപ്പുറം സോണലിന് പുതിയ നേതൃത്വം
പിവൈപിഎ മലപ്പുറം സോണൽ വാർഷികയോഗവും തിരെഞ്ഞെടുപ്പും സെപ്തം 9 ഞായറാഴ്ച നിലമ്പൂർ ടൌൺ ഐപിസി ചർച്ചിൽ നടന്നു
പിവൈപിഎ മലപ്പുറം സോണൽ വാർഷികയോഗവും തിരെഞ്ഞെടുപ്പും സെപ്തം 9 ഞായറാഴ്ച നിലമ്പൂർ ടൌൺ ഐപിസി ചർച്ചിൽ നടന്നു. അടുത്ത മൂന്നു വർഷത്തെ ഭാരവാഹികളായി പാസ്റ്റർ ബിനിൽ വറുഗീസ്-പെരിന്തൽമണ്ണ (പ്രസിഡണ്ട്), ബിനു സി.രാജു-പൊന്നാനി, ജിബു- നിലമ്പൂർ നോർത്ത് (വൈസ് പ്രസിഡണ്ടുമാർ), പാസ്റ്റർ. സ്റ്റീഫൻ മാത്യു- നിലമ്പൂർ സൌത്ത്( സെക്രട്ടറി), സുജാസ് ചീരൻ- മഞ്ചേരി , വിൽസൺ-മലപ്പുറം( ജോയിൻറ് സെക്രട്ടറിമാർ), സുരേഷ് കെ.കെ-പെരിന്തൽമണ്ണ (ട്രഷറാർ), പാസ്റ്റർ ജോർജ് ജോസ്– നിലമ്പൂർ സൌത്ത് എന്നിവരെ പൊതുയോഗം തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പിന് പിവൈപിഎ മലബാർ മേഖലാ പ്രസിഡണ്ട് ഇവാ. സാം കൊണ്ടാഴി നേതൃത്വം നൽകി.
മുൻ ഭാരവാഹികളായ പാസ്റ്റർ ജോജി എബ്രാഹാം, പാസ്റ്റർ പ്രെയ്സൺ മാത്യു, പാസ്റ്റർ മനോജ് മഞ്ചേരി, വിനോഷ് മാത്യു, പാസ്റ്റർ ജെമി പൊന്നാനി തുടങ്ങിയവർ വാർഷിക യോഗത്തിനും സമ്മാനദാനത്തിനും നേതൃത്വം നൽകി.