ഒഡീഷയില്‍ ചര്‍ച്ചിനുള്ളില്‍ കയറി പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പ്പിച്ചു
ഒഡീഷയില്‍ ചര്‍ച്ചിനുള്ളില്‍ കയറി പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പ്പിച്ചു ഭുവനേശ്വര്‍ : ഒഡീഷയില്‍ ഞായറാഴ്ച സഭായോഗം നടത്തുകയായിരുന്ന പാസ്റ്ററെ ഒരു സംഘം വര്‍ഗ്ഗീയ വാദികളെത്തി ക്രൂരമായി മര്‍ദ്ദിച്ചവശാനാക്കിയശേഷം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ആഗസ്റ്റ് 4-ന് സമ്പല്‍പൂര്‍ ജില്ലയിലെ മനേശ്വര്‍ താലൂക്കില്‍ നക്സപാലി ഗ്രാമത്തിലാണ് സംഭവം
ഒഡീഷയില്‍ ഞായറാഴ്ച സഭായോഗം നടത്തുകയായിരുന്ന പാസ്റ്ററെ ഒരു സംഘം വര്‍ഗ്ഗീയ വാദികളെത്തി ക്രൂരമായി മര്‍ദ്ദിച്ചവശാനാക്കിയശേഷം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു
ആഗസ്റ്റ് 4-ന് സമ്പല്‍പൂര്‍ ജില്ലയിലെ മനേശ്വര്‍ താലൂക്കില്‍ നക്സപാലി ഗ്രാമത്തിലാണ് സംഭവം. ജീസസ് മിഷന്‍ എന്ന മിനിസ്ട്രിയുടെ സഭയുടെ പാസ്റ്ററായ ഡിക്സണ്‍ രഞ്ചനാണ് ക്രൂരമായ ആക്രമണത്തിനിരയായത്. രാവിലെ 10 മണിക്കു തുടങ്ങിയ സഭാ ആരാധനാ യോഗത്തില്‍ 11 മണിയോടുകൂടി 50 ഓളം വരുന്ന വര്‍ഗ്ഗീയ വാദികള്‍ ഹിന്ദുശ്ളോകം ചൊല്ലിയും ജയ് ശ്രീറാം വിളിച്ചും ആരാധന നടക്കുന്ന മുറിക്കുള്ളിലേക്കു ഇരച്ചു കയറി സഭാ യോഗം തടസ്സപ്പെടുത്തി.
തുടര്‍ന്ന് പാസ്റ്റര്‍ ഡിക്സണെ പുറത്തേക്കു വലിച്ചിഴച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. പരിക്കേറ്റ പാസ്റ്റര്‍ നിലത്തു വീണു. സഭായോഗം ഇനി നടത്തരുതെന്നും ഭീഷണി മുഴക്കി.
സഭായോഗത്തില്‍ കര്‍ത്തൃമേശയ്ക്കുള്ള ഒരുക്കം കൂടി നടത്തിയിരുന്നു അപ്പോള്‍ . പാസ്റ്റര്‍ ആരാധനയ്ക്കിടെ തടസ്സം ഉണ്ടാക്കരുതെന്നു അക്രമിയുടെ കാലില്‍ വീണു യാചിച്ചിട്ടും അവര്‍ക്ക് മനസ്സലിഞ്ഞില്ല. അക്രമികള്‍ ധനുപാലി പോലീസ് സ്റ്റേഷനില്‍ വിളിച്ചു ഒരാളെ പിടികൂടിയെന്നും കൊണ്ടുവരട്ടെയെന്നും ചോദിച്ചു.
തുടര്‍ന്നു പാസ്റ്ററുമായി പോലീസ് സ്റ്റേഷനിലെത്തി, പോലീസ് ചോദ്യം ചെയ്തു. രാത്രി 8 മണി വരെ പാസ്റ്റര്‍ പോലീസ് സ്റ്റേഷനില്‍ കഴിയേണ്ടിവന്നു.
പിന്നീട് പ്രമുഖ ക്രിസ്ത്യന്‍ സംഘടനാ നേതാക്കള്‍ ഇടപെട്ടതിനെത്തുടര്‍ന്നു പാസ്റ്ററെ വിട്ടയച്ചു. മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണങ്ങള്‍ നടത്തിയതെന്ന് പാസ്റ്റര്‍ പറഞ്ഞു